kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും കേന്ദ്രങ്ങളിലുമായി വ്യാപകറെയ്ഡ്.

By Chandrika Web

December 29, 2022

പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും കേന്ദ്രങ്ങളിലുമായി ദേശീയാന്വേഷണ ഏജന്‍സിയുടെ വ്യാപകറെയ്ഡ്. കേരളത്തില്‍ 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. അടുത്തിടെയാണ് സംഘടനയെ കേന്ദ്രആഭ്യന്തരവകുപ്പ് നിരോധിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോട്ടയം, കൊല്ലം ജില്ലകളിലെ രണ്ടാംനിര നേതാക്കളുടെ വീടുകളിലും കേന്ദ്രങ്ങളിലുമാണ് റെയ്ഡ്. പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലെ കൊലപാതകങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം പൊലീസ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ ്‌നിരോധനവും റെയ്ഡും. ഇമാംസ് കൗണ്‍സില്‍, ക്യാംപസ് ഫ്രണ്ട് തുടങ്ങിയ പേരുകളിലും സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റേതെങ്കിലും പേരില്‍തിരിച്ചുവരുന്നത് തടയുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് . ഇപ്പോഴും തുടരുന്നതായാണ ്‌വിവരം.