തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ ചെലവുകളിലേക്ക് നയിക്കുമെന്ന പൊതുവികാരമാണ് സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണം. എന്നാല്‍ അത് അനിശ്ചിതമായി നീട്ടാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.