Connect with us

Culture

പാക് പതാക ഉയര്‍ത്തിയെന്ന പ്രചാരണം; കേസെടുക്കേണ്ടത് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയല്ല, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയാണെന്ന് പി.കെ ഫിറോസ്

Published

on

പി.കെ ഫിറോസിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:
കോഴിക്കോട്: ഒരു വശത്ത് 19 ലക്ഷം മനുഷ്യരെ ഒറ്റയടിക്ക് ഇന്ത്യക്കാരല്ലാതാക്കിയിരിക്കുന്നു. വേറൊരു വശത്ത് പശു സംരക്ഷണത്തിന്റെ പേരിലും ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലും മനുഷ്യരെ തല്ലികൊല്ലുന്നു. അപരവത്കരിക്കപ്പെടുന്നതിന്റെയും കൊല്ലപ്പെടുന്നതിന്റെയും ഭീതിയില്‍ മുസ്‌ലിംകള്‍ രാജ്യത്ത് കഴിഞ്ഞ് കൂടുന്നു. മതേതര വിശ്വാസികള്‍ ജാഗ്രതയോടെ നില്‍ക്കേണ്ട സമയമാണിത്. ഒഴുക്കന്‍ മട്ടില്‍ ജാഗ്രത എന്നു പറഞ്ഞാല്‍ പോലും പോര അതീവ ജാഗ്രത എന്നു തന്നെ പറയേണ്ട കാലം.

അപ്പോഴാണ് ഇങ്ങ് പേരാമ്പ്രയിലെ ഒരു കോളേജില്‍ പാക്ക് പതാക ഉയര്‍ത്തി എന്ന പ്രചരണം സംഘ്പരിവാര്‍ നടത്തുന്നത്. എം.എസ്.എഫ് പതാക കാണിച്ചാണ് പാക് പതാക വീശി എന്ന പ്രചരണം അവര്‍ നടത്തിയത്. സംഘികള്‍ അങ്ങിനെയൊരു നുണപ്രചരണം നടത്തുന്നതു ഇതാദ്യമായല്ല. വിഭാഗീയത ഉണ്ടാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ഇതിനു മുന്‍പും ഇത്തരം നുണകളുടെ കെട്ടഴിച്ചു വിട്ടിട്ടുണ്ട്. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വീശിയ പാര്‍ട്ടി പതാക പാക്കിസ്ഥാന്‍ പതാക ആണെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് രാജ്യത്തുടനീളം പ്രമുഖ ബിജെപി നേതാക്കളടക്കം പ്രചരണം നടത്തിയിരുന്നു. ഇപ്പോള്‍ എം എസ് എഫിന്റെ പതാകയെ ആണ് പാകിസ്ഥാന്‍ പതാക ആയി ചിത്രീകരിക്കുന്നത്.

ശരിക്കും ഭീഷണമായ ഇന്ത്യന്‍ അവസ്ഥയില്‍ സംഘപരിവാര്‍ ശക്തികളോട് പ്രതിരോധിച്ചു നില്‍ക്കുക എന്ന് പറഞ്ഞാല്‍ അവരുടെ നുണകളുടെ കോട്ടകള്‍ പൊളിച്ചടക്കുക എന്നത് കൂടെയാണ്. പേരാമ്പ്ര കോളേജ് വിഷയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ കേരള പോലീസ് സ്വന്തം പതാകയുമായി പ്രചരണം നടത്തിയ എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. യഥാര്‍ത്ഥത്തില്‍ എം എസ് എഫിന്റെ പതാക പാകിസ്ഥാന്റെ പതാക ആണെന്ന കള്ളം പ്രചരിപ്പിച്ചുകൊണ്ട് സമൂഹത്തില്‍ ഭിന്നതയും ജനങ്ങളില്‍ പരസ്പര വിദ്വേഷവും ഉണ്ടാക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു പിണറായിയുടെ പോലീസ് കേസെടുക്കേണ്ടിയിരുന്നത്.

ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ക്കെതിരെ രാജസ്ഥാന്‍ ഗവണ്മെന്റ് നിയമനിര്‍മാണം നടത്തുന്നു. ഗോ സംരക്ഷകര്‍ തല്ലിക്കൊന്ന പെഹ്‌ലുഖാന്റെ കേസില്‍ പ്രതികളെ വെറുതെ വിട്ടയച്ച സെഷന്‍സ് കോടതിയുടെ വിധിക്കു മേല്‍ രാജസ്ഥാന്‍ ഗവണ്മെന്റ് അപ്പീല്‍ പോകുന്നു. കേസില്‍ പുനരന്വേഷണം പ്രഖ്യാപിക്കുന്നു.
പാകിസ്ഥാന്‍ ചാരസംഘടനയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകരെ മധ്യപ്രദേശ് ഗവണ്മെന്റ് നിയമത്തിനു മുന്നിലേക്ക് കൊണ്ട് വരുന്നു. ധീരമായ നടപടികളുമായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഫാഷിസ്റ്റു ശക്തികളെ വിറപ്പിക്കുമ്പോഴാണ് പിണറായി വിജയന്റെ കീഴിലുള്ള കേരള പോലീസ് സംഘ് പരിവാര്‍ ആവശ്യങ്ങളുടെ കീഴെ ഒപ്പു വെക്കുന്നത്.

ആര്‍ എസ് എസ്സിന് പോലീസ് ഒത്താശ ചെയ്യുന്നു എന്ന് പരിതപിക്കുന്ന ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിയെ അല്ല കേരളത്തിനാവശ്യം വെറുപ്പിന്റെ പ്രചാരകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന അരച്ചങ്കെങ്കിലും ഉള്ള മുഖ്യമന്ത്രിയെ ആണ് നാട് ആവശ്യപ്പെടുന്നത്.

Film

റിലീസ് തീയതി പ്രഖ്യാപിച്ചു; മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ ഡിസംബറില്‍ തിയറ്ററുകളില്‍

Published

on

മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരുന്ന ‘കളങ്കാവല്‍’ റിലീസ് തീയതി ഒടുവില്‍ പ്രഖ്യാപിച്ചു. ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മുമ്പ് നവംബര്‍ 27 എന്നാണ് റിലീസ് നിശ്ചയിച്ചിരുന്നത്, എന്നാല്‍ പിന്നീടാണ് തീയതി മാറ്റിയത്. ടീസറില്‍ നിന്നുമാണ് മമ്മൂട്ടി ശക്തമായ വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന നിഗമനം പ്രേക്ഷകരിലുണ്ടായത്.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണു തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും സംവിധായകന്‍ ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘കുറുപ്പ്’ സിനിമയുടെ കഥയും ജിതിന്‍ തന്നെയായിരുന്നു ഒരുക്കിയത്. ഈ ചിത്രത്തില്‍ മമ്മൂട്ടി ഒരു സീരിയല്‍ കില്ലറുടെ വേഷത്തിലാണ് എത്തുന്നത്. വിനായകന്‍ ഒരുപ്രത്യേക പൊലീസ് ഓഫിസറുടെ വേഷം കൈകാര്യം ചെയ്യുന്നു. ജിബിന്‍ ഗോപിനാഥും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.

Continue Reading

Film

ഐ.എഫ്.എഫ്.കെ : അന്താരാഷ്ട്ര മത്സരത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍

ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്.

Published

on

തിരുവനന്തപുരം: ഡിസംബര്‍ 12 മുതല്‍ 19 വരെ നടക്കുന്ന 29ണ്ടാം കേരള രാജ്യാന്തര ചലച്ചിത്ര മേളക്കായുള്ള (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി. ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മേളയിലെ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ആകെ ഏഴ് ചിത്രങ്ങളാണ്. ഈ വിഭാഗത്തിലെ ഏക മലയാളചിത്രമായി ദേശീയപുരസ്‌കാരജേതാവ് സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍’ ഉള്‍പ്പെടുത്തി.

കൂടാതെ കന്നഡ ചിത്രം അമ്മാങ് ഹില്‍ബെഡാ (Don’t tell mother), ഹിന്ദി ചിത്രങ്ങളായ ലാപ്റ്റീന്‍, ഫുള്‍ പ്ലേറ്റ്, അലാവ്, സോങ്‌സ് ഓഫ് ഫര്‍ഗോട്ടണ്‍ ട്രീസ്, ബംഗാളി ചിത്രം മൊറിചിക (Mirage) എന്നിവയും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളാണ് ഇത്തവണ. ഇതില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ശ്രദ്ധേയമാണ് ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ‘തന്തപ്പേര്’, സഞ്ജു സുരേന്ദ്രന്റെ ‘ഇഫ് ഓണ്‍ എ വിന്‌റേഴ്‌സ് നൈറ്റ’്. അഞ്ച് സ്പാനിഷ് ചിത്രങ്ങള്‍ക്കും പ്രമുഖ സ്ഥാനമുണ്ട്.

ബിഫോര്‍ ദി ബോഡി, ക്യൂര്‍പോ സിലെസ്റ്റ്, ഹൈഡ്ര, കിസ്സിങ് ബഗ്, ദി കറണ്ട്‌സ്. അന്താരാഷ്ട്ര മത്സരത്തില്‍ റഷ്യന്‍ ചിത്രം ‘ബാക്ക്’റാബിറ്റ്, വൈറ്റ്’റാബിറ്റ്’, അഫ്ഗാന്‍പേര്‍ഷ്യന്‍ ചിത്രം ‘സിനിമാ ജസീറ’, ബംഗാളി ‘ഷാഡോ ബോക്‌സ്’, ഖസാക്കി ‘ദി എലീസ്യന്‍ ഫീല്‍ഡ്’, അറബി ‘ദി സെറ്റില്‍മെന്റ്’, ജാപ്പനീസ് ‘ടു സീസണ്‍സ്, ടു ട്രെയ്‌ഞ്ചേഴ്‌സ്’, ചൈനീസ് ‘യെന്‍ ആന്‍ഡ് ഐലീ’ എന്നിവയും പ്രദര്‍ശിപ്പിക്കും. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ 12 ചിത്രങ്ങളുണ്ട്: സമസ്താ ലോക, അംബ്രോസിയ, കാത്തിരിപ്പ്, ചാവുകല്യാണം, മോഹം, എബ്ബ്, പെണ്ണും പൊറാട്ടും, ഒരു അപസാരക കഥ, അന്യരുടെ ആകാശങ്ങള്‍, ആദി സ്‌നേഹത്തിന്റെ വിരുന്നുമേശ, ശവപ്പെട്ടി, ശേഷിപ്പ് എന്നിവ.

Continue Reading

entertainment

മിഷന്‍ 90 ഡേയ്‌സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.

Published

on

മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്‍ട്രോളര്‍ നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന്‍ മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന്‍ 90 ഡേയ്‌സ് ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.

Continue Reading

Trending