More
മന്ത്രി ജലീല്‍ രാജിവെക്കുംവരെ പ്രക്ഷോഭം: പി.കെ ഫിറോസ്
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ അരോപണം കടുപ്പിച്ച വീണ്ടും മുസ്‌ലിം യൂത്ത് ലീഗ്. ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റേത് വസ്തുനിഷ്ഠമായ മറുപടിയല്ലെന്നും മന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭം നടത്താനാണ് തീരുമാനമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് പറഞ്ഞു. മറുപടിയില്ലാതായതോടെ ആരോപണമുന്നയിക്കുന്ന സംഘടനയെ കളിയാക്കുന്ന പരിഹാസ്യമായ സമീപനമാണ് ജലീല്‍ നടത്തുന്നതെതെന്നും കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പി.കെ ഫിറോസ് വിമര്‍ശിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറൽ മാനേജർ ഉൾപ്പെടെയുള്ള ഉന്നതതല നിയമനങ്ങൾ ദേശീയ തലത്തിൽ അംഗീകാരമുള്ള സാങ്കേതിക വിദഗ്ധരുടെ ശുപാർശയനുസരിച്ചു മാത്രമേ നടത്താവൂ എന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ട മന്ത്രിസഭാ തീരുമാനത്തെയാണ് കെ.ടി ജലീൽ അട്ടിമറിച്ചതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഒപ്പിനും മന്ത്രിസഭയുടെ വാക്കിനും വിലയുണ്ടെങ്കിൽ സ്വജനപക്ഷപാതം നടത്തിയ മന്ത്രിയോട് രാജി ആവശ്യപ്പെടണം. എ.കെ.ജി സെന്ററിലെ ഓഫീസ് സെക്രട്ടറിയുടെ ചുമതലയിലേക്ക് ആളെയെടുക്കുന്ന പോലെ നിസ്സാരമായാണ് കോർപ്പറേഷൻ ജി.എം പദവിയിലേക്ക് ജലീൽ ബന്ധുവിനെ നിയമിച്ചത്- ഫിറോസ് പഞ്ഞു.
ഏഴ് ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയുണ്ടായിരുന്നില്ലെന്നും ഇതേ തുടര്‍ന്നാണ് കെ.ടി. അദീപിനെ നേരിട്ട് വിളിച്ച് ജി.എം തസ്തിക നല്‍കിയതെന്നുമാണ് മന്ത്രി കെ.ടി ജലീല്‍ ഇന്ന് വിശദീകരിച്ചത്. എന്നാല്‍ ഫേസ്ബുക്കിലെ കുറിപ്പും മന്ത്രിയുടെ വാര്‍ത്താ സമ്മേളനവും വൈരുദ്ധ്യമുണ്ട്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് വന്ന ഏഴ് അപേക്ഷകരുടെയും വിവരങ്ങള്‍ മന്ത്രി പുറത്തു വിടണമെന്നും ഫിറോസ് പറഞ്ഞു.
കെ.എം. മാണി പേഴ്‌സണല്‍ സ്റ്റാഫില്‍ സ്വന്തക്കാരനെ നിയമിച്ചുവെന്ന മന്ത്രിയുടെ വാദം നിലനില്‍ക്കുന്നില്ല. പേഴ്‌സണല്‍ സ്റ്റാഫ് നിയമനം പോലെയല്ല മൈനോറിറ്റി ബോര്‍ഡിലേക്കുള്ള നിയമനം. കെ.ടി അദീപിന്റെ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് കിട്ടിയിട്ടുണ്ടോയന്ന് വ്യക്തമാക്കണമെന്നും ഫിറോസ് പറഞ്ഞു.
മന്ത്രിയുടെ സത്യപ്രതിജ്ഞാ ലംഘനം തിരിച്ചറിഞ്ഞതുകൊണ്ടാണ് സി.പി.എം പ്രതികരിക്കാത്തത്. ആകെ പ്രതികരിച്ചത് ബന്ധുനിയമനത്തിൽ മന്ത്രിസഭയിൽനിന്ന് പുറത്തുപോകേണ്ടിവന്ന ഇ.പി ജയരാജനാണ്. മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ജലീലിന്റെ രാജി ആവശ്യപ്പെടുകയാണ് പിണറായി വിജയൻ ചെയ്യേണ്ടത്.- ഫിറോസ് പറഞ്ഞു. ജനങ്ങളെയും മാധ്യമപ്രവർത്തകരെയും വെല്ലുവിളിച്ച് ജലീലിന് അധിക കാലം മന്ത്രിക്കസേരയിൽ അള്ളിപ്പിടിക്കാനാവില്ലെന്നും പി.കെ ഫിറോസ് പറഞ്ഞു.
ലീഗുകാര്‍ പലരും കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്ത് അത് തിരിച്ചടച്ചിട്ടില്ലെന്നാണ് ജലീല്‍ ഉന്നയിക്കുന്ന പരിഹാസ്യമായ ആരോപണം. കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ കോര്‍പ്പറേഷനില്‍ നിന്ന് ഇപ്പോഴുണ്ടാകുന്ന നടപടികളാണ് യൂത്ത് ലീഗിന്റെ പ്രകോപനത്തിന് കാരണമെന്നും മന്ത്രി ആരോപിക്കുന്നു. ലോണ്‍ തിരിച്ച് പിടിക്കാനുള്ള ഗുണ്ടാ തലവനായാണോ അദീബിന്റെ നിയമനമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ചോദിച്ചു. ലോണ്‍ എടുത്ത ശേഷം തിരിച്ചടയ്ക്കാത്ത ലീഗുകാരുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും പി.കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.
കെ.ടി ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ രേഖകള്‍ പുറത്തായിരുന്നു. ഡെപ്യൂട്ടേഷന്‍ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചതെങ്കിലും സൗത്ത് ഇന്ത്യന്‍ ബാങ്കിലെ സീനിയര്‍ മാനേജറായിരുന്ന കെ.ടി അദീബിനാണ് സര്‍ക്കാര്‍ നിയമനം നല്‍കിയത്. കെ.ടി ജലീലിന്റെ പിതാവിന്റെ സഹോദര പുത്രനാണ് അദീബ്.
tech
33 വര്‍ഷം മുമ്പ് ലോകത്തെ മാറ്റിയ ‘മെറി ക്രിസ്മസ്’; ആദ്യ എസ്എംഎസിന് ഇന്ന് ജന്മദിനം
1992 ഡിസംബര്‍ 3ന് വോഡഫോണ്‍ എഞ്ചിനിയര്‍ നീല്‍ പാപ്വോര്‍ത്ത് തന്റെ കമ്പ്യൂട്ടറില്‍ നിന്ന് സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ജാര്‍വീസിന്റെ ഓര്‍ബിറ്റല്‍ 901 മൊബൈല്‍ ഫോണിലേക്ക് അയച്ച ‘Merry Christmas’ ആയിരുന്നു ലോകത്തെ ആദ്യ എസ്എംഎസ് സന്ദേശം
വാഷിങ്ടണ്‍: ആഗോള ആശയവിനിമയത്തില്‍ വിപ്ലവം സൃഷ്ടിച്ച ആദ്യത്തെ ടെക്സ്റ്റ് മെസേജിന് ഇന്ന് 33 വര്‍ഷം. 1992 ഡിസംബര്‍ 3ന് വോഡഫോണ്‍ എഞ്ചിനിയര്‍ നീല്‍ പാപ്വോര്‍ത്ത് തന്റെ കമ്പ്യൂട്ടറില്‍ നിന്ന് സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ജാര്‍വീസിന്റെ ഓര്‍ബിറ്റല്‍ 901 മൊബൈല്‍ ഫോണിലേക്ക് അയച്ച ‘Merry Christmas’ ആയിരുന്നു ലോകത്തെ ആദ്യ എസ്എംഎസ് സന്ദേശം. അതുവരെ മൊബൈല്‍ ഫോണിലൂടെ എഴുത്ത് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സംവിധാനം ഇല്ലാതിരുന്നതിനാല്‍ ഈ ചെറുസന്ദേശം തന്നെ ആശയവിനിമയരംഗത്ത് വലിയ വഴിത്തിരിവായി.
160 അക്ഷരപരിധിയുള്ള ലഘു മെസേജായിരുന്നെങ്കിലും ഈ സാങ്കേതിക പരീക്ഷണം പിന്നീട് ലോകമൊട്ടുക്കും ആശയവിനിമയത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ സംഭവമായി. ഈ ആദ്യ സന്ദേശം അയച്ചതോടെ ആശയവിനിമയ രംഗത്ത് പുതിയ അധ്യായം തുടങ്ങിയതും തുടര്‍ന്ന് എസ്എംഎസ് ആഗോള നിലവാരമായി മാറുകയും ചെയ്തു. ഇന്ന് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം ഡി.എം., ഇമോജികള്‍, ഏകഎകള്‍, ഗ്രൂപ്പ് ചാറ്റുകള്‍ തുടങ്ങി അനവധി സംവിധാനങ്ങളിലൂടെ ഓരോ സെക്കന്‍ഡിലും ദശലക്ഷക്കണക്കിന് സന്ദേശങ്ങള്‍ ലോകമെമ്പാടും കൈമാറുന്നു.
സോഷ്യല്‍ മീഡിയയില്‍ ഇന്ന് ആദ്യ എസ്എംഎസിനെ കുറിച്ച് രസകരമായ പ്രതികരണങ്ങളും ഉയരുന്നുണ്ട്. ‘ക്രിസ്മസിന് മുന്‍പേ ‘മെറി ക്രിസ്മസ്’ അയച്ചത് എന്തിനു?’ എന്ന പരിഹാസത്തിനൊപ്പം, ഒരു ലളിതമായ രണ്ട് വാക്കുകളുടെ സന്ദേശം ലോകത്തെ സാങ്കേതിക പുരോഗതിയുടെ വഴി തുറന്ന മഹത്തായ നിമിഷമാണെന്ന് പലരും ഓര്‍മ്മിപ്പിക്കുന്നു. 33 വര്‍ഷം മുമ്പ് ആരംഭിച്ച ഈ ചെറുസന്ദേശത്തിന്റെ യാത്ര ഇന്ന് കോടിക്കണക്കിന് ആശയങ്ങള്‍ കൈമാറ്റം ചെയ്യുന്ന അതിവേഗ ഡിജിറ്റല്‍ ലോകത്തിന്റെയും അടിസ്ഥാനം തന്നെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു
tech
ഗൂഗിള്‍ ജെമിനി; 2025-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തെരഞ്ഞ എ.ഐ. ടൂള്‍
ഗൂഗിളിന്റെ പുതിയ ‘ഇയര്‍ ഇന്‍ സെര്‍ച്ച്’ റിപ്പോര്‍ട്ടിലാണ് ജെമിനി ചാറ്റ് ജിപിടിയെയും പെര്‍പ്ലെക്‌സിറ്റിയെയും ഉള്‍പ്പെടെ നിരവധി എ.ഐ. പ്ലാറ്റ്ഫോമുകളെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയതായി വ്യക്തമാക്കുന്നത്.
2025-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തെരഞ്ഞ എ.ഐ. ടൂളായി ഗൂഗിളിന്റെ ജെമിനി എ.ഐ ഉയര്‍ന്നു. ഗൂഗിളിന്റെ പുതിയ ‘ഇയര്‍ ഇന്‍ സെര്‍ച്ച്’ റിപ്പോര്‍ട്ടിലാണ് ജെമിനി ചാറ്റ് ജിപിടിയെയും പെര്‍പ്ലെക്‌സിറ്റിയെയും ഉള്‍പ്പെടെ നിരവധി എ.ഐ. പ്ലാറ്റ്ഫോമുകളെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയതായി വ്യക്തമാക്കുന്നത്.
ഇന്ത്യക്കാര്‍ സര്‍ഗ്ഗാത്മകതക്കും ഉല്‍പ്പാദനക്ഷമതക്കും വേണ്ടിയുള്ള എ.ഐ. ഉപകരണങ്ങള്‍ കൂടുതലായി അന്വേഷിക്കുകയാണ് എന്നതാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ഐ.പി.എല്‍ ആയപ്പോള്‍, അതിന് താഴെ ജെമിനി രണ്ടാമതായി.
ഗൂഗിള്‍ പുറത്തിറക്കിയ ഏറ്റവും ട്രെന്‍ഡിങ് എ.ഐ. സെര്‍ച്ച് പട്ടികയിലും ജെമിനി ഒന്നാംസ്ഥാനത്ത്. ‘ജെമിനി എ.ഐ ഫോട്ടോ’ രണ്ടാമതും ഗ്രോക്ക് മൂന്നാമതും ഡീപ്സീക്ക് നാലാമതും പെര്‍പ്ലെക്‌സിറ്റി അഞ്ചാമതും ഗൂഗിള്‍ എ.ഐ സ്റ്റുഡിയോ ആറാമതുമാണ്. ചാറ്റ് ജിപിടി ഏഴാം സ്ഥാനത്തും ‘ചാറ്റ് ജിപിടി ഗിബ്ലി ആര്‍ട്ട്’ എട്ടാം സ്ഥാനത്തും ഫ്‌ലോ ഒമ്പതാം സ്ഥാനത്തും ‘ഗിബ്ലി സ്‌റ്റൈല്‍ ഇമേജ് ജനറേറ്റര്‍’ പത്താംസ്ഥാനത്തുമാണ് സ്ഥാനം പിടിച്ചത്.
ഇന്ത്യയിലെ സമഗ്ര ട്രെന്‍ഡിങ്ങ് പട്ടികയിലും ജെമിനിയുമായി ബന്ധപ്പെട്ട സെര്‍ചുകള്‍ തന്നെ മുന്‍പന്തിയില്‍. ‘ജെമിനി ട്രെന്‍ഡ്’ ഒന്നാമതും ‘ഗിബ്ലി ട്രെന്‍ഡ്’ രണ്ടാമതും ‘3ഡി മോഡല്‍ ട്രെന്‍ഡ്’ മൂന്നാമതും ‘ജെമിനി സാരി ട്രെന്‍ഡ്’ നാലാമതും ‘ആക്ഷന്‍ ഫിഗര്‍ ട്രെന്‍ഡ്’ അഞ്ചാമതും ഇടം പിടിച്ചു.
എ.ഐ. ഉപകരണങ്ങള്‍ ഇന്ത്യയിലെ നിത്യജീവിതത്തിലും സൃഷ്ടിപരവുമായ മേഖലകളിലും കൂടുതല്‍ ചേര്‍ന്ന് വരുന്നതിന്റെ തെളിവാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Auto
റോയല്‍ എന്‍ഫീല്‍ഡിന്റെ നാല് പുതിയ കരുത്തുറ്റ മോഡലുകള്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു
പൂര്‍ണ്ണമായും പുതിയ സെഗ്മെന്റുകളെ ലക്ഷ്യംവെച്ച് അത്യാധുനിക സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച നാലു പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അടുത്ത 12 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ലോഞ്ചിംഗ് പദ്ധതിയുമായി എത്തിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. പൂര്‍ണ്ണമായും പുതിയ സെഗ്മെന്റുകളെ ലക്ഷ്യംവെച്ച് അത്യാധുനിക സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച നാലു പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇവയില്‍ പുതുതായി വികസിപ്പിച്ച 650 സിസി മോഡലുകളും റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ഉള്‍പ്പെടുന്നു. ബുള്ളറ്റ് 650 ബ്രാന്‍ഡിന്റെ ഏറ്റവും ശക്തമായ മോഡലുകളില്‍ ഒന്നായി വിപണിയിലെത്തും.
പരമ്പരാഗത മിനിമലിസ്റ്റ് റെട്രോ ഡിസൈന്‍ നിലനിര്‍ത്തിയെങ്കിലും പാരലല്‍ട്വിന്‍ എന്‍ജിനോടാണ് ഇത് വരുന്നത്. 648 സിസി ട്വിന്‍ എന്‍ജിന്‍ 47 bhp കരുത്തും 52 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കുന്നു. ആറുസ്പീഡ് ഗിയര്‍ബോക്‌സിനോടൊപ്പം സ്‌ലിപ്പ്അസിസ്റ്റ് ക്ലച്ചും ലഭിക്കും. വൃത്താകാര ഹെഡ്‌ലാമ്പ്, പിന്‍സ്ട്രിപ്പ് ചേര്‍ത്ത ടാങ്ക്, മെറ്റല്‍ ഫിനിഷ് തുടങ്ങിയ ഘടകങ്ങള്‍ ക്ലാസിക് ബുള്ളറ്റ് സ്‌റ്റൈലിംഗിനെ നിലനിര്‍ത്തുന്നു. കൂടുതല്‍ ശക്തിയുള്ള എന്‍ജിന്‍ കൈകാര്യം ചെയ്യുന്നതിനായി ഫ്രെയിം ശക്തിപ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസങ്ങളില്‍ പുറത്തിറങ്ങുന്ന ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില ഏകദേശം 3.5 ലക്ഷം രൂപയായിരിക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ 125ാം വാര്‍ഷികത്തോടനുബന്ധിച്ച് EICMA 2025ല്‍ ക്ലാസിക് 650ന്റെ പ്രത്യേക എഡിഷനും അവതരിപ്പിച്ചു.
ഹൈപ്പര്‍ഷിഫ്റ്റ് കളര്‍ സ്‌കീമില്‍ ചുവപ്പും സ്വര്‍ണ്ണവും മാറിമാറി നല്‍കുന്ന ഈ പ്രത്യേക പതിപ്പിനും 648 സിസി ട്വിന്‍ എന്‍ജിനാണ് ഹൃദയം. ക്ലാസിക് മോഡലിന്റെ പാരമ്പര്യ സൗന്ദര്യത്തിന് കൂടുതല്‍ പ്രീമിയം ടെച്ചാണ് ഇത് നല്‍കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ഫ്‌ലൈയിംഗ് ഫ്‌ളീ C6 ബ്രാന്‍ഡിന്റെ ചരിത്രപ്രസിദ്ധമായ എയര്‍ബോണ്‍ പാരാട്രൂപ്പര്‍ ബൈക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. അലുമിനിയം ഘടകങ്ങളുള്ള അള്‍ട്രാലൈറ്റ് ആര്‍ക്കിടെക്ചറും കോംപാക്റ്റ് ബാറ്ററി കേസും ഉള്‍ക്കൊള്ളുന്ന ഈ മോഡല്‍ നിയോറെട്രോ ഡിസൈനിലാണ് എത്തുന്നത്.
ഗര്‍ഡര്‍സ്‌റ്റൈല്‍ ഫ്രണ്ട് സെറ്റപ്പും സുതാര്യമായ ബോഡി വര്‍കും ഇതിനെ റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റു ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. 2026 സാമ്പത്തിക വര്‍ഷാവസാനത്തോടെ ഈ മോഡലിന്റെ ഉത്പാദനം ആരംഭിക്കും. ഫ്‌ലൈയിംഗ് ഫ്‌ളീ 56 ഫ്‌ളീ C6ന്റെ സാഹസിക പതിപ്പാണ്. സ്‌ക്രാംബ്ലര്‍ ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത ഈ മോഡലിന് മികച്ച സസ്‌പെന്‍ഷന്‍ സംവിധാനവും നേരായ റൈഡിംഗ് പൊസിഷനും ഇരട്ട ഉപയോഗചക്രങ്ങളും ലഭിക്കുന്നു. കൂടുതല്‍ കരുത്തുറ്റ ഫ്രെയിമും അതിന്റെ rugged ലുക്കിനും പിന്തുണ നല്‍കുന്നു. 2026 അവസാനത്തോടെ ലോഞ്ച് ചെയ്യപ്പെടുന്ന ഫ്‌ളീ 56, C6ന്റെ അതേ ബാറ്ററി ഘടകങ്ങള്‍ പങ്കിടും. റോയല്‍ എന്‍ഫീല്‍ഡ് ഈ നാല് പുതിയ മോഡലുകളിലൂടെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാമെന്നാണ് പ്രതീക്ഷ.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്‌ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്

