Connect with us

kerala

കേസ് കണ്ടു പതറുന്ന പാര്‍ട്ടിയല്ല മുസ്‌ലിംലീഗ്; കേസുകള്‍ നിയമത്തിന്റെ വഴിക്ക് നേരിടും- പികെ കുഞ്ഞാലിക്കുട്ടി

സ്വര്‍ണക്കടത്ത്, കഞ്ചാവ്, ഡോളര്‍ കടത്ത് കേസുകളെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആ കേസും ഈ കേസും തമ്മില്‍ വ്യത്യാസമുണ്ട്. പൊലീസിന് നിര്‍ദേശം നല്‍കി കേസെടുക്കുകയാണ്.

Published

on

മലപ്പുറം: എംഎല്‍എമാരായ കെഎം ഷാജിക്കും എംസി ഖമറുദ്ദീനും എതിരെയുള്ള കേസുകള്‍ രാഷ്ട്രീയ പ്രേരിതമെന്ന് മുസ്‌ലിംലീഗ്. പൊലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് എന്നും അതിനെ നേരിടുമെന്നും പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. എല്‍.ഡി.എഫ് നേതൃത്വം യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ പ്രതിപ്പട്ടിക തയാറാക്കി പൊലീസിന് കൈമാറുകയാണ്. കേസ് കണ്ടു പതറുന്ന പാര്‍ട്ടിയല്ല ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്- അദ്ദേഹം വ്യക്തമാക്കി.

‘ പ്രതികാരം ചെയ്യുന്ന രീതിയിലാണ് ഇടതു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കാലാവധി തീരാറായ ഒരു ഗവണ്‍മെന്റ്, കേവലം മാസങ്ങള്‍ മാത്രം ബാക്കിയുള്ള ഒരു സര്‍ക്കാറാണ് ഇതു ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഉണ്ടായിട്ടില്ല. യുഡിഎഫ് നേതാക്കന്മാരുടെ പേരില്‍ കേസെടുത്ത് പ്രതികാരം ചെയ്യുകയാണ്. നിങ്ങളുടെ പേരിലും കേസെടുക്കുമെന്ന് പറഞ്ഞ് മുമ്പോട്ടു പോകുകയാണ്. ഇത് ജനങ്ങള്‍ വിലയിരുത്തണം’ – അദ്ദേഹം പറഞ്ഞു.

‘ഈ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. കേസ് കണ്ട് പതറുന്ന പാര്‍ട്ടിയല്ല മുസ്‌ലിം ലീഗ്. ഞങ്ങളുടെ എംഎല്‍എമാര്‍ക്കെതിരെയുള്ള കേസ് ജനങ്ങള്‍ കാണുന്നുണ്ട്. സ്വര്‍ണക്കടത്ത്, കഞ്ചാവ്, ഡോളര്‍ കടത്ത് കേസുകളെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആ കേസും ഈ കേസും തമ്മില്‍ വ്യത്യാസമുണ്ട്. പൊലീസിന് നിര്‍ദേശം നല്‍കി കേസെടുക്കുകയാണ്. പോണ പോക്കില്‍ യുഡിഎഫിന്റെ ജനപ്രതിനിധികള്‍ക്ക് എതിരെ കേസുണ്ടാക്കുക എന്നു പറഞ്ഞാല്‍ അതു ബാലിശമാണ്. എംസി ഖമറുദ്ദീന്റെയും കെഎം ഷാജിയുടെയും കേസുകള്‍ ചര്‍ച്ച ചെയ്തു. നിയമത്തിന്റെ വഴിക്ക് അതിനെ നേരിടും. പൊലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുയാണ്. അതിനെ ഞങ്ങള്‍ നേരിടും. അതില്‍ സംശയം വേണ്ട’ – കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉച്ചതിരിഞ്ഞ് വീണ്ടും കയറി സ്വര്‍ണവില; ഈ മാസത്തെ ഉയര്‍ന്ന നിരക്ക്

ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വീണ്ടും കയറി. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 22 കാരറ്റ് (916) ഒരു ഗ്രാം സ്വര്‍ണത്തിന് 11,980 രൂപയായായി. പവന് ഈ മാസത്തെ ഉയര്‍ന്ന നിരക്കായ 95,840 രൂപയായി. രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ച ആകെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 78,800 രൂപയായും 14 കാരറ്റിന്റേത് 61,400 രൂപയായും വര്‍ധിച്ചു. 39,600 രൂപയാണ് ഒരു പവന്‍ 9 കാരറ്റ് സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ 10 ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് 4223 ഡോളറിലാണ് സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിപണിയിലെ വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വിലയും ഉയര്‍ന്നിട്ടുണ്ട്. യു.എസ് സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച ചില നിര്‍ണായക കണക്കുകളില്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുന്നുണ്ട്. ഇതായിരിക്കും ഇനിയുള്ള ദിനങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുക.

യു.എസ് പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ക്കൊപ്പം, ഫെഡറല്‍ റിസര്‍വിന്റെ വായ്പാനയം സംബന്ധിച്ച ചില വിവരങ്ങളും പുറത്ത് വരും. ഇത് രണ്ടും സ്വര്‍ണവിലയെ സ്വാധീനിക്കും. ഡോളര്‍ ഇന്‍ഡക്‌സിന്റെ ഉയര്‍ച്ചയും താഴ്ചയും മറ്റ് രാജ്യങ്ങളിലെ സ്വര്‍ണവിലയെ സ്വാധീനക്കും. ആര്‍.ബി.ഐ ഇന്ന് പ്രഖ്യാപിച്ച വായ്പനയവും സ്വര്‍ണവിലയെ സ്വാധീനിച്ചു.

Continue Reading

kerala

മുഖ്യമന്ത്രി ഒന്നാം റൗണ്ടിൽ എൽഡിഎഫ് പരാജയം സമ്മതിച്ചു, സ്വർണ്ണക്കൊള്ളയിൽ മാർക്സിസ്റ്റ് പാർട്ടി കവചം ഒരുക്കി പ്രതികളെ സംരക്ഷിക്കുന്നു; സണ്ണി ജോസഫ്

Published

on

മുഖ്യമന്ത്രി ഒന്നാം റൗണ്ടിൽഎൽഡിഎഫ് പരാജയം സമ്മതിച്ചുവെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാരിന്റെ വിലയിരുത്തൽ ആകില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം ഇതിന് തെളിവ്. ശബരിമല സ്വർണ്ണ കൊള്ളയിൽ കോടതി റിമാൻഡ് ചെയ്തിട്ടുള്ള പ്രതികളെ സിപിഐഎം പൊതിഞ്ഞു സംരക്ഷിക്കുന്നു. സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. പാർട്ടി രക്ഷാ കവചം ഒരുക്കി സംരക്ഷിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

കൂടുതൽ ഉന്നതന്മാരുള്ളതു കൊണ്ടാണ് സിപിഐഎം നടപടിയെടുക്കാത്തത്. മാർക്സിസ്റ്റ് പാർട്ടി കവചം ഒരുക്കുന്നത് ഉന്നതന്മാരുടെ പങ്കാളിത്തം പുറത്ത് വരാതിരിക്കാൻ. എസ്ഐടി അന്വേഷണം വേണ്ടത്ര വേഗതിയിൽ അല്ല. സ്വർണ്ണം എവിടെ വിറ്റു ആർക്ക് വിറ്റു എന്നൊന്നും കണ്ടെത്താനായിട്ടില്ല. അന്വേഷണം തൃപ്തികരം അല്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

ഇ ഡി ഇടപെടുന്നത് അന്വേഷണം അട്ടിമറിക്കാൻ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള അന്വേഷണം എവിടെ എത്തി. മുഖ്യമന്ത്രിയുടെ മകനെ അയച്ച കത്ത് ആകാശത്ത് ഉയർന്നു നടക്കുകയാണ്.ലൈഫ് മിഷൻ തട്ടിപ്പ് അന്വേഷണം എവിടെയെത്തിയെന്നും അദ്ദേഹം ചോദിച്ചു.

Continue Reading

kerala

‘രാഹുല്‍ ഇപ്പോള്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയുന്ന ഒരേ ഒരാള്‍ മുഖ്യമന്ത്രിയാണ്’; അടൂര്‍ പ്രകാശ്

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ പൊലീസിനും രാഹുല്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയാം. പുകമറ സൃഷ്ടിച്ച വിഷയം ഒന്ന് രണ്ട് ദിവസം നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു

Published

on

തിരുവനനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ എവിടെ ഉണ്ടെന്ന് ഇപ്പോൾ അറിയുന്ന ഒരേ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ പൊലീസിനും രാഹുല്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയാം. പുകമറ സൃഷ്ടിച്ച വിഷയം ഒന്ന് രണ്ട് ദിവസം നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.

രാഹുലിന്റെ അറസ്റ്റ് വൈകുന്നത് പൊലീസിന്റെ തിരക്കഥയാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി പറഞ്ഞു. രാഹുലിനെതിരായ നടപടി രാജ്യത്ത് ഒരു പാർട്ടിയെടുത്ത ഏറ്റവും മികച്ച തീരുമാനമാണ്. എന്നാൽ നിരവധി ആരോപണവും പരാതികളുണ്ടായിട്ടും വീണ്ടും ചിലരെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചതെന്നും അബിൻ വർക്കി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നടപടി സ്വീകരിച്ചെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമല സ്വർണകൊള്ളയിൽ ജയിലിലായിട്ടും പത്മകുമാറിന് എതിരെ നടപടി ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending