More
ശശിയെ സംരക്ഷിച്ചും പരാതിക്കാരിയെ തള്ളിയും കോടിയേരി, പീഡനം പോലിസിനെ അറിയിക്കേണ്ട, പാര്‍ട്ടി രീതിയില്‍ കൈകാര്യം ചെയ്യും’
പീഡനക്കേസില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയെ സംരക്ഷിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം. ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പരാതി നല്‍കിയിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചു. എന്നാല്‍, ഇത് പൊലീസിനെ അറിയിക്കേണ്ട വിഷയമല്ല. പൊലീസില്‍ നല്‍കേണ്ട പരാതി ആയിരുന്നെങ്കില്‍ പരാതിക്കാരി ആദ്യം അത് ചെയ്‌തേനെ. തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
ശശിക്കെതിരെ മൂന്നാഴ്ച മുന്‍പ് പരാതി കിട്ടിയിരുന്നു. പരാതി പാര്‍ട്ടിയുടേതായ രീതിയില്‍ പരിഹരിക്കും. നടപടി തുടങ്ങിയിട്ടുണ്ട്. തെറ്റുകാരെ സംരക്ഷിക്കില്ല. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മന്ത്രി എകെ ബാലന്‍ അടക്കമുള്ള സംസ്ഥാനനേതാക്കള്‍ പറഞ്ഞതിന് വിരുദ്ധമായ മറുപടിയാണ് കോടിയേരിയുടെ ഭാഗത്തുനിന്നുണ്ടായത്. കോടിയേരിയുമായി ഡിവൈഎഫ്‌ഐ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എം. സ്വരാജ്, എ.എന്‍. ഷംസീര്‍ എന്നിവര്‍ എകെജി സെന്ററിലെത്തിയാണു കോടിയേരിയെ കണ്ടത്. എ.കെ. ബാലന്‍, കെ.എന്‍. ബാലഗോപാല്‍ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവാണ് സി.പി.എം നേതാവും എം.എല്‍.എയുമായ പി.കെ ശശിക്കെതിരെ പാര്‍ട്ടി കേന്ദ്ര- സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ ശശിക്കെതിരെ മൂന്നാഴ്ച മുമ്പ് പരാതി കിട്ടിയിരുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടപടി ആരംഭിച്ചതായും തെറ്റുകാരെ സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ ഇത് പൊലീസിനെ അറിയിക്കേണ്ട വിഷയമല്ല. പൊലീസില്‍ നല്‍കേണ്ട പരാതി ആയിരുന്നെങ്കില്‍ പരാതിക്കാരി ആദ്യം അത് ചെയ്‌തേനെ. തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
ഗുരുതരമായ ആരോപണങ്ങളാണ് പരാതിയില്‍ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഉന്നയിച്ചിരിക്കുന്നത്. മണ്ണാര്‍ക്കാട് സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു. നിരന്തരമായി ശല്യപ്പെടുത്തിയിരുന്ന പി.കെ ശശി അശ്ലീലച്ചുവയോടെയാണ് മിക്കപ്പോഴും സംസാരിച്ചിരുന്നത്. ഫോണിലൂടെയും അശ്ലീല സംഭാഷണം നടത്തിയിരുന്നു തുടങ്ങി ഏറെ ഗുരുതരമായ ആരോപണങ്ങളാണ് എംഎല്‍എക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. സംഭാഷണത്തിന്റെ 15 മിനിട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പിംഗ് സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. എം.എല്‍.എ വിളിച്ചതിന്റെ ഫോണ്‍ വിശദാംശങ്ങളും പരാതിക്കൊപ്പം വനിതാ നേതാവ് നല്‍കിയിട്ടുണ്ട്.
പീഡനത്തിന് ഇരയായ യുവതി പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനാണ് ആദ്യം പരാതി നല്‍കിയത്. ഇതോടൊപ്പം ജില്ലാ, സംസ്ഥാന നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം നല്‍കിയ പരാതി ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു കമ്മിറ്റിയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പരാതി നല്‍കി ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇന്നലെ ശശിയുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയടക്കം പരാതി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് നല്‍കുകയായിരുന്നു. മെയിലില്‍ പരാതി നല്‍കിയതിന് പിന്നാലെ യെച്ചൂരിയെ ഫോണില്‍ വിളിച്ചും വനിതാ നേതാവ് പരാതി അറിയിച്ചു. തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ ഒരു വനിത അടക്കം രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ നിയോഗിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് യെച്ചൂരി നിര്‍ദ്ദേശം നല്‍കി.
അവൈലബിള്‍ പോളിറ്റ് ബ്യൂറോ കൂടിയാണ് പരാതി അന്വേഷിക്കാന്‍ തീരുമാനമെടുത്തതെന്ന് യെച്ചൂരി മാധ്യമങ്ങളെ അറിയിച്ചെങ്കിലും പിന്നീട് ഇത് മുന്‍ ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് നിഷേധിച്ചു. തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരാതി ലഭിച്ചതായി സ്ഥിരീകരിച്ചത്. ഡി.വൈ.എഫ്.ഐ നേതാക്കളായ മുഹമ്മദ് റിയാസ്, എം.സ്വരാജ്, എ.എന്‍ ഷംസീര്‍ എന്നിവര്‍ എ.കെ.ജി സെന്ററിലെത്തി കോടിയേരിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു സ്ഥിരീകരണം.
ഓഹരി വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 86,000 പോയിന്റ് മറികടന്നു. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. 26,300 പോയിന്റ് മറികടന്നാണ് കുതിച്ചത്. 2024 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 26,277 പോയിന്റ് ആണ് ഇന്ന് മറികടന്നത്.
അമേരിക്കയിലും ഇന്ത്യയിലും കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയെ സ്വാധീനിച്ചു. ഇന്നലെയും വിപണി നേട്ടത്തിലായിരുന്നു. സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്.
ആഗോളവിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ച മറ്റൊരു ഘടകം. ഏഷ്യന്‍ വിപണികള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എണ്ണ വില കുറഞ്ഞതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ബാരലിന് 63 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില. പ്രധാനമായി ബജാജ് ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍ആന്റ്ടി ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. രണ്ടുശതമാനത്തോളമാണ് ഈ ഓഹരികള്‍ മുന്നേറിയത്.
india
യുപി സർക്കാരിന് കൊളോണിയൽ ചിന്താഗതി; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി
ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവം പുലർത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്‌സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റംവരുത്താൻ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശംനൽകി.
ഉത്തർപ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാമജിസ്‌ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണ് ഇത്തരം വ്യവസ്ഥകൾ -കോടതി ചൂണ്ടിക്കാട്ടി.
More
കനത്ത മഴയില്‍ ഗസ്സ; കുടിയിറക്കപ്പെട്ടവര്‍ നരകാവസ്ഥയില്‍
ഗസ്സ സിറ്റി: ഗസ്സയില്‍ തുടരുന്ന മോശം കാലാവസ്ഥയും കനത്ത മഴയും ഇതിനകം തന്നെ യുദ്ധത്തില്‍ തകര്‍ന്നുപോയ ജനങ്ങളുടെ ദുരിതം ഭീകരമാക്കിയിരിക്കുകയാണ്. ഖാന്‍ യൂനിസ്, അല്‍ വാസി മേഖലകള്‍ ഉള്‍പ്പെടെ കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ താമസിക്കുന്ന ഡസന്‍ കണക്കിന് ടെന്റുകള്‍ മഴവെള്ളത്തില്‍ മുങ്ങുകയും ശക്തമായ കാറ്റില്‍ പലതും തകര്‍ന്നുവീഴുകയുമായിരുന്നു. പലരും വര്‍ഷങ്ങളായി ഉപയോഗിച്ച പഴകിയ തുണി ടെന്റുകളിലാണ് കഴിയുന്നത്.
ടെന്റുകള്‍, ഷെല്‍ട്ടറുകള്‍, അടിസ്ഥാന സുരക്ഷാ സൗകര്യങ്ങള്‍ എന്നിവ അത്യാവശ്യമാണെങ്കിലും ഇസ്രായേല്‍ അതിര്‍ത്തി അടച്ചതിനാല്‍ സഹായ സാമഗ്രികള്‍ ഗസ്സയില്‍ എത്തിക്കാനാവാത്ത സ്ഥിതിയാണ്. ചളിവെള്ളത്തിലും മഴയിലും കിടന്ന് രാത്രികള്‍ കഴിയേണ്ട അവസ്ഥയിലാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗസ്സയിലെ റോഡുകളും ജല-മലിനജല ശൃംഖലകളും തകര്‍ന്നതോടെ നഗരത്തിലെ സ്ഥിതി കൂടുതല്‍ ദയനീയമായി. ഖാന്‍ യൂനിസ് മുനിസിപ്പാലിറ്റി വക്താവ് സൈബ് ലുഖാന്‍ പ്രകാരം 900,000ത്തിലധികം ആളുകള്‍ ഇപ്പോള്‍ ദുരന്തപൂര്‍ണമായ ജീവിതം നയിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 220,000 മീറ്റര്‍ റോഡ് ശൃംഖലകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മോശം കാലാവസ്ഥയില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ മുനിസിപ്പല്‍ ടീമുകള്‍ക്കു വേണ്ട ഉപകരണങ്ങളും വിഭവങ്ങളും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം മങ്ങിക്കിടക്കുകയാണ്. ഹമാസ് വക്താവ് അസം ഖാസിം, ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറിലെ ബാധ്യതകള്‍ പാലിക്കാത്തതിനാല്‍ അടിസ്ഥാന അഭയകേന്ദ്രങ്ങള്‍ പോലും ലഭ്യമല്ലെന്ന് ആരോപിച്ചു. തുടര്‍ച്ചയായ ഉപരോധവും അതിര്‍ത്തി അടച്ചിടലും പുനര്‍നിര്‍മാണത്തിന് തടസ്സമാവുന്നതും ‘ വംശഹത്യയുടെ തുടര്‍ച്ച ‘ ആണെന്ന് അദ്ദേഹം വിലയിരുത്തി. ഗസ്സയിലെ 1.5 ദശലക്ഷത്തിലധികം പേര്‍ ഇപ്പോള്‍ കുടിയിറക്കപ്പെട്ട നിലയില്‍ കഴിയുകയാണെന്ന് ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
ഭക്ഷണം, മരുന്ന്, ശുചിത്വം, ശുദ്ധജലം, വൈദ്യുതി എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അതീവ പരിമിതമാണ്. ശൈത്യകാലം കടുക്കുന്ന സാഹചര്യത്തില്‍ ചെറുകുട്ടികള്‍, രോഗികള്‍, സ്ത്രീകള്‍ എന്നിവരിലെ ദുരിതം രൂക്ഷമാവുകയാണ്. 2023 ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ സൈനിക പ്രവര്‍ത്തനങ്ങളില്‍ 70,000ത്തിലധികം ഗസ്സക്കാരെ കൊന്നിട്ടുണ്ടെന്നും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ 170,900ത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്്. ഗസ്സയിലെ മനുഷ്യാവകാശ ദുരന്തം വഷളാകുന്ന സാഹചര്യത്തില്‍ അറബ് ലീഗ്, OIC, ഐക്യരാഷ്ട്രസഭ എന്നിവ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ഹമാസ് ആവശ്യപ്പെട്ടു.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News16 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala18 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര്‍ പിടിയില്‍
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

