Connect with us

News

അമേരിക്കയിൽ ചെറുവിമാനം തകർന്നുവീണ് ഇന്ത്യൻ വംശജ മരിച്ചു.

Published

on

ന്യൂയോർക്കിൽ ചെറുവിമാനം തകർന്നുവീണ് ഇന്ത്യൻ വംശജ മരിച്ചു. റോമ ഗുപ്ത (63) ആണ് മരിച്ചത്. ഇവരുടെ മകൾ റീവ ഗുപ്ത (33) ക്ക് ഗുരുതര പരിക്കേറ്റു.ഇവർ സഞ്ചരിച്ചിരുന്ന നാല് സീറ്റുകളുള്ള വിമാനം ലോങ് ഐലൻഡ് ഹോംസിലാണ് തകർന്നു വീണത്. പൈലറ്റിനെയും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

kerala

‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥിയുമായ ആർ ശ്രീലേഖക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. സർവീസിൽ നിന്ന് വിരമിച്ച ശ്രീലേഖ പ്രചാരണത്തിൽ ഐപിഎസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാരോപിച്ച് ആം ആദ്മി സ്ഥാനാർഥി നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.

സര്‍വീസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് രശ്മി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കുറേ സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളില്‍ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മായ്ച്ചു.

കോർപ്പറേഷനിലേക്ക് ശാസ്തമം​ഗലം വാർഡിൽ നിന്നാണ് ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ്‌ളക്‌സുകളിലും ഐപിഎസ് എന്നും ചുവരെഴുത്തില്‍ ഐപിഎസ് (റിട്ട) എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.

Continue Reading

Cricket

ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര തോല്‍വി; പരാജയം 408 റണ്‍സിന്

അഞ്ചാം ദിനത്തിൽ ബാറ്റിംഗ് തുടർന്ന ഇന്ത്യ 140 റൺസിൽ ഓൾ ഔട്ടായി മടങ്ങി

Published

on

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 408 റൺസ് തോൽവി. അഞ്ചാം ദിനത്തിൽ ബാറ്റിംഗ് തുടർന്ന ഇന്ത്യ 140 റൺസിൽ ഓൾ ഔട്ടായി മടങ്ങി. രവീന്ദ്ര ജഡേജ നേടിയ അർദ്ധ സെഞ്ച്വറി മാത്രമാണ് ഇന്ത്യൻ നിരയിലെ ഏക ആശ്വാസം. ദക്ഷിണാഫ്രിക്കക്കായി സൈമൺ ഹാർമർ ആറ് വിക്കറ്റുകൾ വീഴ്ത്തി. സ്വന്തം മണ്ണിൽ ഇന്ത്യ ഏറ്റുവാങ്ങുന്ന ടെസ്റ്റിലെ ഏറ്റവും വലിയ തോൽവിയാണിത്. ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടുന്നത് രണ്ടര പതിറ്റാണ്ടിന് ശേഷം.

രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഞ്ചാം ദിനം ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യക്ക് 50 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അടുത്ത രണ്ട് വിക്കറ്റുകൾ നഷ്ടമായി. കുൽദീപ് യാദവിനെയും ദ്രുവ് ജ്യുറേലിനെയും സൈമൺ ഹാർമർ മടക്കി അയച്ചു. പിന്നാലെ വന്ന റിഷഭ് പന്തും വൈകാതെ തിരികെ പോയി. സെനുരൻ മുത്തുസാമി സായി സുദർശൻ മടക്കിയയക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റു നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലായിരുന്നു. ഒരു ഭാഗത്ത് രവീന്ദ്ര ജഡേജ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകൾ നഷ്ടമായികൊണ്ടിരുന്നു. 61ാം ഓവറിൽ വാഷിങ്ടൺ സുന്ദർ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ ബോർഡിൽ 130 റൺസായിരുന്നു. പിന്നീടുള്ള പത്ത് റൺസ് എടുക്കുന്നതിനിടെ ബാക്കിയുള്ള മൂന്ന് വിക്കറ്റുകളും നഷ്ടമായി. കേശവ് മഹാരാജാണ് സിറാജിനെ പുറത്താക്കി ഇന്ത്യയുടെ അവസാന വിക്കറ്റും വീഴ്ത്തിയത്.

സ്വന്തം മണ്ണിലെ ദാരുണമായ തോൽവിയോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു. ടെസ്റ്റ് പരമ്പര നഷ്ടവുമായ ഇന്ത്യക്ക് ഇനിയുള്ളത് ദക്ഷിണാഫ്രിക്കയുമായുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ്. നവംബർ 30 ഞായറാഴ്ച റാഞ്ചിയിലാണ് പരമ്പരയിലെ ആദ്യ മത്സരം.

Continue Reading

india

വെള്ളമെന്ന് കരുതി ആസിഡ് ചേര്‍ത്ത ഭക്ഷണം പാചകം ചെയ്തു; ആറംഗ കുടുംബം ആശുപത്രിയില്‍

വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കറിയില്‍ ചേര്‍ത്തതിനെ തുടര്‍ന്ന് മൂന്നു കുട്ടികളും മൂന്ന് മുതിര്‍ന്നവരും ചികിത്സയിലാണ്.

Published

on

പശ്ചിമബംഗാളിലെ പശ്ചിമ മിഡ്നാപൂര്‍ ജില്ലയില്‍ പാചകത്തിനിടെ ഉണ്ടായ ഗുരുതര പിഴവാണ് ആറംഗ കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കറിയില്‍ ചേര്‍ത്തതിനെ തുടര്‍ന്ന് മൂന്നു കുട്ടികളും മൂന്ന് മുതിര്‍ന്നവരും ചികിത്സയിലാണ്.

രത്നേശ്വര്‍ബതി സ്വദേശിയായ ശാന്തുവിന്റെ വീട്ടിലാണ് ഞായറാഴ്ച സംഭവം. വെള്ളി ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ്, വെള്ളം സൂക്ഷിക്കുന്നതോടേ ഒരുപോലെയുള്ള ക്യാനിലായിരുന്നു. പാചകത്തിനിടെ അബദ്ധത്തില്‍ ആസിഡ് വെള്ളത്തിന് പകരം ഉപയോഗിക്കപ്പെട്ടു.

ഭക്ഷണം കഴിച്ച ഉടന്‍ തന്നെ വയറുവേദന, ഛര്‍ദി, ശ്വസനാര്‍ത്ഥപ്രശ്‌നങ്ങള്‍ തുടങ്ങിയ അസ്വസ്ഥതകള്‍ പ്രകടമായതോടെ അയല്‍വാസികള്‍ എല്ലാവരെയും ആദ്യം പ്രദേശത്തെ ആശുപത്രിയിലും തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്കും മാറ്റി. ഒരു കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ആശുപത്രി സ്രോതസുകള്‍ അറിയിച്ചു. ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആസിഡ് പോലുള്ള രാസവസ്തുക്കള്‍ വീടുകളില്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending