ഡല്‍ഹി: ക്ഷേത്രങ്ങള്‍ തകര്‍ത്താണ് കുത്തബ് മിനാര്‍ പണിതതെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി. ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്താണ് കുത്തബ് മിനാര്‍ പണിതതെന്നും ഇവിടെ ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി സാകേത് കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കുത്തബ് സമുച്ചയത്തിനുള്ളിലെ ക്ഷേത്രങ്ങളുടെ ഭരണവും നടത്തിപ്പും കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സാകേത് ജില്ലാ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മുഗള്‍ ആക്രമണത്തിന് മുമ്പ് ഇവിടെ ക്ഷേത്ര സമുച്ചയും ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ ഹര്‍ജിയില്‍ ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

ജൈന തീര്‍ത്ഥങ്കര പ്രതിഷ്ഠയായ ഭഗവാന്‍ റിഷഭ് ദേവിനും ഹിന്ദു ദേവനായ ഭഗവാന്‍ വിഷ്ണുവിനുമൊപ്പം ഗണപതി, ശിവന്‍, ഗൗരി ഹനുമാന്‍ തുടങ്ങിയ ദേവങ്ങളെ പ്രതിഷ്ഠിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.