kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ചു

By webdesk14

February 20, 2024

കോഴിക്കോട്‌: എടവണ്ണപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ചു. വെട്ടത്തൂര്‍ സ്വദേശി വളച്ചിട്ടിയില്‍ സന ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുട്ടിങ്ങല്‍ കടവിലാണ് അപകടമുണ്ടായത്.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ സനയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വാഴക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.