Connect with us

EDUCATION

പ്ലസ് ടു പരീക്ഷ: ഗള്‍ഫിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: പ്ലസ് ടു പരീക്ഷയില്‍ ഗള്‍ഫിലെ സ്‌കൂളുകള്‍ ഇത്തവണയും മികച്ച വിജയം കാഴ്ച വെച്ചു. പഠനനിലവാരം ഉയര്‍ത്തുന്നതില്‍ ഗള്‍ഫിലെ സ്‌കൂളുകള്‍ പുലര്‍ത്തുന്ന രീതിയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സമീപനവും മികച്ച വിജയത്തിന് നിതാനമായിത്തീരുന്നുണ്ട്.
യുഎഇയിലെ എട്ടു കേന്ദ്രങ്ങളിലായി മൊത്തം 503 കുട്ടികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതിയത്. ഇതില്‍ 465പേരും പാസ്സായി. 38പേര്‍ക്ക് പ്ലസ്ടുവിന്റെ കവാടം കടക്കാനായില്ല. അതേസമയം വിജയിച്ച ഭൂരിഭാഗംപേരും ഉയര്‍ന്ന മാര്‍ക്കോടെയാണ് വിജയം സ്വന്തമാക്കിയത്.

പതിവുപോലെ ഗള്‍ഫ് പരീക്ഷാ കേന്ദ്രങ്ങളില്‍ അബുദാബി മോഡല്‍ സ്‌കൂളിലാണ് ഇത്തവണയും ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. 96 പേരാണ് ഇവിടെ പരീക്ഷക്കിരുന്നത്. ഇതില്‍ 95 പേരും വിജയിച്ചു. ഇതില്‍ ആറുപേര്‍ 99 ശതമാനത്തിനുമുകളില്‍ മാര്‍ക്കുനേടിയാണ് വിജയിച്ചത്.

ദുബൈ എന്‍ഐ മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു.
ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 87പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 15 പേര്‍ക്ക വിജയിക്കാനായില്ല.

ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 26പേരും പാസ്സായി. ന്യൂ ഇന്ത്യന്‍ മോഡ്ല്‍ സ്‌കൂളില്‍ 26 പേര്‍ എഴുതിയെങ്കിലും 25പേരാണ് വിജയിച്ചത്.

റാസല്‍ഖൈമയിലെ ന്യൂ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ 62 പേരില്‍ 53 പേരാണ് വിജയിച്ചത്.

ഉമ്മുല്‍ഖുവൈന്‍ ദ ഇംഗ്ലീഷ് സ്‌കൂളില്‍ 53 പേര്‍ പരീക്ഷയെഴുതിയെങ്കിലും47 പേരാണ് വിജയിച്ചത്.
ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ 60 കുട്ടികളാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 54 പേരും വിജയിച്ചു.

അബുദാബി മോഡല്‍ സ്‌കൂളിലെ മിന്ന ഫാതിമയും തീര്‍ത്ഥ രാജേഷും സയന്‍സ് വിഭാഗത്തില്‍ 1194 മാര്‍ക്ക് വീതം നേടി സ്‌കൂളിന്റെ അഭിമാനതാരമായി മാറി.

കൊമേഴ്‌സ് വിഭാഗത്തില്‍ നിദ ഹാരിസ് 1196 മാര്‍ക്ക് നേടിയപ്പോള്‍ മന്‍ഹ അബ്ദുല്‍റസാഖ് 1194 മാര്‍ക്കും ഫാതിമത്തുല്‍ ശിഫ ഷാനിദും നുസ്ഹ റഷീദും 1193 മാര്‍ക്ക് വീതം കരസ്ഥമാക്കി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി.

ദുബൈ എന്‍ ഐ മോഡല്‍ സ്‌കൂളില്‍ സയന്‍സ് വിഭാഗത്തില്‍ വിദ്യ തെക്കിനേടത്ത് 98.58 ശതമാനവും സൗരവ് മേലോത്ത് 97.33, പ്രാര്‍ത്ഥന ശങ്കര്‍ 95.92 ശതമാനവും മാര്‍ക്കുനേടി.
കൊമേഴ്‌സ് വിഭാഗത്തില്‍ തമന്ന ജബീന്‍ 99.58, അലീമത്ത് ഷസ്‌ന അബ്ദുല്‍സലാം 99.08, നേഹ ഹുസ്സൈന്‍ 98.75 ശതമാനവും നേടിയാണ് വിജയിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

കാലിക്കറ്റിൽ ഡിസ്റ്റൻസ് വഴി ഡിഗ്രി – പിജി പഠനം;അപേക്ഷ ക്ഷണിച്ചു

2023 ജൂൺ 09 വെള്ളിയാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം

Published

on

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസവിഭാഗം വഴി 2023-24 വര്‍ഷത്തിലേക്കുള്ള ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ജൂൺ 09 വെള്ളിയാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം.

12 പ്രോഗാമുകൾ;

ബിരുദ പ്രോഗ്രാമുകൾ 4
പി ജി പ്രോഗ്രാമുകൾ 8

ബിരുദ പ്രോഗ്രാമുകൾ

▪️അഫ്സല്‍-ഉല്‍-ഉലമ
▪️പൊളിറ്റിക്കല്‍ സയന്‍സ്
▪️ബിബിഎ
▪️ബി.കോം

പിജി പ്രോഗ്രാമുകൾ

▪️അറബിക്
▪️ഇകണോമിക്സ്
▪️ഹിന്ദി
▪️ഫിലോസഫി
▪️പൊളിറ്റിക്കല്‍ സയന്‍സ്
▪️സംസ്കൃതം
▪️എം.കോം
▪️MSc മാതമാറ്റിക്സ്

അവസാന തിയതി

▪️പിഴയില്ലാതെ ജൂലൈ 31 വരെ
▪️100 രൂപ പിഴയോടു കൂടി
ആഗസ്റ്റ് 15 വരെ
▪️500 രൂപ പിഴയോടു കൂടി ആഗസ്റ്റ് 26 വരെ
▪️1000 രൂപ പിഴയോടു കൂടി
ആഗസ്റ്റ് 31 വരെയും അപേക്ഷ നല്‍കാം.

അപേക്ഷ ലിങ്ക്, കോഴ്സുകളുടേയും ഫീസിന്റെയും വിശദമായ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ്, വിജ്ഞാപനം എന്നിവ www.sdeuoc.ac.in വൈബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ ലഭ്യമാണ്.

Continue Reading

EDUCATION

ഈസ്റ്റ് മലയമ്മ നൂറുല്‍ മുഹമ്മദിയ്യ ഹയര്‍ സെക്കണ്ടറി മദ്‌റസ ലീഡര്‍ തെരെഞ്ഞെടുപ്പ് ശ്രദ്ധേയമായി

ലീഡര്‍ സ്ഥാനാര്‍ത്ഥികളായി അഞ്ച് പേര്‍ മത്സരിച്ചു

Published

on

ഈസ്റ്റ് മലയമ്മ: മദ്‌റസ ലീഡറെ നിശ്ചയിക്കുന്നതിന് വേണ്ടി നടത്തിയ തെരെഞ്ഞെടുപ്പ് ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ യഥാര്‍ത്ഥ തെരെഞ്ഞെടുപ്പിന്റെ മാതൃകയായി.

നൂറുല്‍ മുഹമ്മദിയ്യ ഹയര്‍ സെക്കണ്ടറി മദ്‌റസയിലാണ് ലീഡര്‍ തെരെഞ്ഞെടുപ്പ് നടന്നത്. ലീഡര്‍ സ്ഥാനാര്‍ത്ഥികളായി അഞ്ച് പേര്‍ മത്സരിച്ചു. 190 വിദ്യാര്‍ത്ഥികള്‍ വോട്ടര്‍മാരാണ്. ഫലപ്രഖ്യാപനം ഇന്ന് നടക്കും. പ്രധാനാദ്ധ്യാപകന്‍ എ.പി സല്‍മാന്‍ ദാരിമി,അലി മുസ്ലിയാര്‍,അബ്ദുള്ള അശ്അരി,റമീസ് അശ്അരി,അദ്‌നാന്‍ യമാനി നേതൃത്വം നല്‍കി.

 

 

 

Continue Reading

EDUCATION

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം; മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളിലേക്ക്‌

Published

on

മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രണ്ടു മാസത്തെ അവധിക്കാലത്തിന് ശേഷമാണ് കളിചിരികളുമായി കുരുന്നുകള്‍ സ്‌കൂള്‍മുറ്റത്തേക്ക് എത്തുന്നത്.

 

Continue Reading

Trending