തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ചേരാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനിടെ നിര്‍ണായക മന്ത്രി സഭാ യോഗം ഇന്ന്. മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിക്കാനാണ് നീക്കം. പദ്ധതിയുടെ ഭാഗമാകേണ്ടതില്ലെന്ന പാര്‍ട്ടി നിലപാട് മന്ത്രിസഭാ യോഗത്തില്‍ അറിയിക്കാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
അതേസമയം കേന്ദ്രഫണ്ട് എങ്ങനെയാണ് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്രദമാകുന്ന വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുക എന്ന് പരിശോധിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. എന്നാല്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സിപിഐ വിമര്‍ശനമുന്നയിയിക്കുകയായിരുന്നു.
പദ്ധതിയെ എതിര്‍ത്ത് സിപിഐ ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു. പുത്തന്‍ വിദ്യാഭ്യാസ നയം ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതെന്ന് സിപിഐ പറഞ്ഞിരുന്നു. സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്നും പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചാല്‍ കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തില്‍ രണ്ട് തരം വിദ്യാലയങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സിപിഐ വ്യക്തമാക്കിയിരുന്നു.
ആര്‍എസ്എസ് തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാട് ബലികഴിക്കരുത്. അര്‍ഹമായത് കിട്ടാത്തതിനെ ചോദ്യം ചെയ്യുകയും നേടിയെടുക്കുകയും വേണമെന്ന് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐ മുഖപത്രത്തില്‍ വിമര്‍ശിച്ചിരുന്നു.