മലപ്പുറം: യുവജന സമരങ്ങള്‍ക്കെതിരെ പൊലീസ് നടത്തുന്നത് ക്രൂരമര്‍ദം. സംസ്ഥാനത്തെ വിവിധയിടങ്ങൡ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തുന്ന സമരങ്ങളെ ക്രൂരമര്‍ദനത്തിലൂടെ ഇല്ലാതാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. എംഎല്‍എയെന്നോ മറ്റ് പ്രവര്‍ത്തകരെന്നോ വ്യത്യാസമില്ലാതെയാണ് പൊലീസിന്റെ അഴിഞ്ഞാട്ടം.

കഴിഞ്ഞ ദിവസം പ്രതിപക്ഷ യുവജന സംഘടനകള്‍ക്കെതിരെ പൊലീസ് നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ഷാഫി പറമ്പില്‍ എംഎല്‍എയും ശബരീനാഥ് എംഎല്‍എയുമാണ് കുത്തിയരിപ്പ് സമരം നടത്തിയിരുന്നു. ഇതിനിടയിലും പൊലീസ് വണ്ടിയുടെ ഹോണ്‍ മുഴക്കി പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു.