EDUCATION
പോളി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍; കൗണ്‍സിലിംഗ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 17ന് തുടങ്ങും
സ്പോട്ട് അഡ്മിഷനു വേണ്ടി പ്രത്യേകം രജിസ്റ്റര്‍ ചെയ്യാത്തവരെ പങ്കെടുപ്പിക്കില്ല
പ്രവേശനത്തിനുള്ള സ്പോട്ട് 17-08-2023 മുതല്‍ 22-08-2023 വരെ അതത് ജില്ലകളിലെ നോഡല്‍ പോളിടെക്നിക് കോളജുകളില്‍ നടക്കും.
അപേക്ഷകര്‍ക്ക് 12-08-2023 മുതല്‍ 16-08-2023 വരെ അഡ്മിഷന്‍ വെബ്സൈറ്റിലെ ‘Spot Admission Registration’ എന്ന ലിങ്ക് വഴി ഓണ്‍ലൈനായി ആപ്ലിക്കേഷന്‍, മൊബൈല്‍, വണ്‍ ടൈം രജിസ്‌ട്രേഷന്‍ നമ്പരും ജനനതീയതിയും നല്‍കി റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
സ്പോട്ട് അഡ്മിഷനു വേണ്ടി പ്രത്യേകം രജിസ്റ്റര്‍ ചെയ്യാത്തവരെ പങ്കെടുപ്പിക്കില്ല. അപേക്ഷകന് പരമാവധി മൂന്ന് ജില്ലകളിലേക്ക് മാത്രമേ ഒരേസമയം സ്പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ സൗകര്യപ്രദമായ ജില്ലകള്‍ നോക്കി തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മൂന്ന് ജില്ലകള്‍ക്കു പുറമേ ഇടുക്കി, വയനാട് എന്നീ ജില്ലകള്‍ അധികമായി ചേര്‍ക്കുന്നതിന് തടസ്സമില്ല.
സ്പോട്ട് അഡ്മിഷന്‍ സമയത്ത് അപേക്ഷകന് അപ്പോള്‍ ഒഴിവുള്ള സീറ്റുകളിലേക്ക് കോളജും ബ്രാഞ്ചും പുതുതായി ചേര്‍ത്ത് മുഴുവന്‍ ഫീസടച്ച് അഡ്മിഷന്‍ എടുക്കാം. ഫീസടച്ച് അഡ്മിഷന്‍ എടുക്കാത്ത അപേക്ഷകന്റെ അഡ്മിഷന്‍ റദ്ദാക്കപ്പെടുന്നതും ലിസ്റ്റിലെ ക്രമമനുസരിച്ച് ഹാജരായിട്ടുള്ള അടുത്ത അപേക്ഷകന് നല്‍കുന്നതുമായിരിക്കും.
EDUCATION
കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വേണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി
കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി:-കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂള്‍ നിര്‍മിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എളാമ്പ്രയില്‍ എല്‍പി സ്‌കൂള്‍ നിര്‍മിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലീല്‍ ആണ് സുപ്രീം കോടതിയുടെ നിര്‍ണായ നിര്‍ദേശം.
മഞ്ചേരി എളാമ്പ്രയില്‍ ഒരു എല്‍പി സ്‌കൂള്‍ എന്ന ആവശ്യവുമായി നാട്ടുകാര്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കുയും അനുകൂല വിധി നേടുകയും ചെയ്തു. എളാമ്പ്രയിലെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ഇല്ലെന്നും അവിടെ വിദ്യാഭ്യാസത്തിന് സാധ്യതയില്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ എളാമ്പ്രയില്‍ ശാസ്ത്രീയ പഠനം നടത്തിയിരുന്നെന്നും അവിടെ ഒരു സ്‌കൂളിന്റെ ആവശ്യമില്ലെന്നും അഥവാ വിദ്യാര്‍ഥികള്‍ക്ക് മറ്റ് എവിടെയെങ്കിലും പോയി പഠിക്കണമെങ്കില്‍ അതിനുള്ള യാത്രാസൗകര്യം ഒരുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
വിദ്യാഭ്യാസമേഖലയില്‍ പണം ചെലവഴിച്ചതുകൊണ്ടാണ് കേരളം നൂറ് ശതമാനം സാക്ഷരത കരസ്ഥമാക്കിയത്. എളമ്പ്രയില്‍ അടിന്തരമായി സ്‌കൂള്‍ സ്ഥാപിക്കണം. കൂടാതെ കേരളത്തില്‍ എവിടെയെങ്കിലും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ആരംഭിക്കണം. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ യുപി സ്‌കൂള്‍ സ്ഥാപിക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം.
EDUCATION
കടല്‍നിരപ്പിലെ മാറ്റം പഠിക്കാന്‍ നാസയൂറോപ്യന്‍; സ്പേസ് ഏജന്‍സികളുടെ പുതിയ ഉപഗ്രഹം വിക്ഷേപിച്ചു
കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഏറ്റവും ദ്രുതഗതിയില്‍ ബാധിച്ചത് സമുദ്രങ്ങളെയാണ്. കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.
ഇതിന്റെ ഭാഗമായി, നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇഎസ്എ) സംയുക്തമായി പുതിയൊരു സമുദ്രനിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു. ‘സെന്റിനല്‍-6ബി’ എന്ന പേരിലുള്ള ഈ ഉപഗ്രഹം, വരുംദിവസങ്ങളില്‍ ഭൂമിയിലെ സമുദ്രനിരപ്പ്, കാറ്റ്, തിരമാലകള്‍ തുടങ്ങിയ ഘടകങ്ങളെ അത്യന്തം കൃത്യതയോടെ പരിശോധിക്കും.
സെക്കന്‍ഡില്‍ 7.2 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഉപഗ്രഹം 112 മിനിറ്റില്‍ ഒരിക്കല്‍ ഭൂമിയെ പൂര്‍ണ്ണമായി വലംവയ്ക്കും. ഇതിലൂടെ ലോകത്തിന്റെ മുഴുവന്‍ സമുദ്ര ഉപരിതലത്തെയും നിരന്തരമായി നിരീക്ഷിക്കാനുള്ള കഴിവ് ഈ ഉപഗ്രഹത്തിനുണ്ടാകും.
സെന്റിനല്‍-6 മിഷന്‍ മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സെന്റിനല്‍-6അയുടെ തുടര്‍ച്ചയാണെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഗ്ലോബല്‍ വാര്‍മിംഗിന്റെ ഫലമായി വരും വര്‍ഷങ്ങളില്‍ കടല്‍നിരപ്പ് എത്രമാത്രം ഉയരാം, അതിനുള്ള പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കാം എന്നിവ വിലയിരുത്തുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ ഉപകരണമാകും പുതിയ ഉപഗ്രഹം.
EDUCATION
പത്താംതരാം തുല്യതാ പരീക്ഷയ്ക്ക് ഷാർജയിലും സെന്റർ, യുഎഇയിൽ പരീക്ഷ നടക്കുന്നത് അഞ്ച് വർഷത്തിന് ശേഷം
കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നവംബർ എട്ട് മുതൽ പതിനെട്ട് വരെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.
മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളിൽ ആകെ 8,252 പേരാണ് ഗ്രേഡിങ് രീതിയിലുള്ള പരീക്ഷ എഴുതുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം യു എ ഇ യിലെ പഠിതാക്കൾ തുല്യതാപഠനത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ പത്താംതരാം തുല്യതാപരീക്ഷയ്ക്കുണ്ട്.
കേരളത്തിലും യുഎഇയിലുമായി 181 പരീക്ഷാകേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാർജയിലെ അജ്മാനിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളാണ് യുഎഇയിലെ ഏക പരീക്ഷാകേന്ദ്രം. 24 പഠിതാക്കളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.
ഒമ്പത് പേപ്പറുകൾ ഉൾപ്പെടുന്ന പരീക്ഷയിൽ എല്ലാ പേപ്പറുകൾക്കും എഴുത്തുപരീക്ഷയും തുടർമൂല്യനിർണ്ണയവും ഉണ്ടായിരിക്കും. 2025ൽ ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ മുഴുവൻ പേപ്പറുകളും എഴുതണം.
കേരളസർക്കാരിന്റെ തുടർ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ 2005ലാണ് തുല്യതാപഠനം ആരംഭിക്കുന്നത്. 2024-25 അധ്യയന വർഷത്തെ പഠിതാക്കൾക്കുള്ള പരീക്ഷയാണ് നിലവിൽ നടക്കാൻ പോകുന്നത്.
ഉപരിപഠനത്തിനോ മറ്റു ജോലി ആവശ്യങ്ങൾക്കോ പത്താംതരാം തുല്യതാ പരീക്ഷ സർട്ടിഫിക്കറ്റ് എസ് എസ് എൽ സിക്ക് തുല്യമായി കേരളസർക്കാർ അംഗീകരിച്ചിട്ടുണ്ട്.
-
kerala1 day agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india1 day agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
india1 day agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala14 hours ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
kerala1 day agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala1 day agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india1 day agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
