EDUCATION
പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍
2022 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്ക് പരിഗണിക്കുക.
2024-25 അദ്ധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ( മെയ് 22) മുതല്‍ ആരംഭിക്കും. 2022 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്ക് പരിഗണിക്കുക.
വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനത്തിലൂടെ HSCAP GATE WAY എന്ന സൈറ്റില്‍ സ്‌പോര്‍ട്‌സ് ക്വാട്ട (SPORTS ACHIEVEMENT REGISTRATION) എന്ന ലിങ്കില്‍ അപേക്ഷ നല്‍കി സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സബ്മിറ്റ് ചെയ്യണം. SPORTS ACHIEVEMENT പ്രിന്റ്ഔട്ടും, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും (ഒബ്‌സര്‍വര്‍ സീലും ഒപ്പും ഉള്‍പ്പെടെ) സഹിതം വെരിഫിക്കേഷന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ മെയ് 22 മുതല്‍ 29 തിയ്യതി വരെ വൈകുന്നേരം 5 മണി വരെ നേരിട്ട് എത്തേണ്ടതാണ്.
സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തി സ്‌കോര്‍ കാര്‍ഡ് നല്‍കും. സ്‌കോര്‍ കാര്‍ഡ് ലഭിച്ചശേഷം വീണ്ടും ലോഗിന്‍ ചെയ്ത് സ്‌കൂള്‍ സെലക്ട് ചെയ്യേണ്ടതാണ്. സ്‌പോര്‍ട്‌സ് പ്രവേശനത്തിന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ സീരിയല്‍ നമ്പര്‍, ഇഷ്യു ചെയ്ത തീയതി, ഇഷ്യു അതോറിറ്റി എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇല്ലാത്ത പക്ഷം അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അതാത് അതോറിറ്റിക്കും അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്കുമായിരിക്കുമെന്നുള്ള സത്യവാങ്മൂലം ഇതോടൊപ്പം നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ -6282133943, 8590989692.
EDUCATION
കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വേണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി
കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി:-കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂള്‍ നിര്‍മിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എളാമ്പ്രയില്‍ എല്‍പി സ്‌കൂള്‍ നിര്‍മിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലീല്‍ ആണ് സുപ്രീം കോടതിയുടെ നിര്‍ണായ നിര്‍ദേശം.
മഞ്ചേരി എളാമ്പ്രയില്‍ ഒരു എല്‍പി സ്‌കൂള്‍ എന്ന ആവശ്യവുമായി നാട്ടുകാര്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കുയും അനുകൂല വിധി നേടുകയും ചെയ്തു. എളാമ്പ്രയിലെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ഇല്ലെന്നും അവിടെ വിദ്യാഭ്യാസത്തിന് സാധ്യതയില്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ എളാമ്പ്രയില്‍ ശാസ്ത്രീയ പഠനം നടത്തിയിരുന്നെന്നും അവിടെ ഒരു സ്‌കൂളിന്റെ ആവശ്യമില്ലെന്നും അഥവാ വിദ്യാര്‍ഥികള്‍ക്ക് മറ്റ് എവിടെയെങ്കിലും പോയി പഠിക്കണമെങ്കില്‍ അതിനുള്ള യാത്രാസൗകര്യം ഒരുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
വിദ്യാഭ്യാസമേഖലയില്‍ പണം ചെലവഴിച്ചതുകൊണ്ടാണ് കേരളം നൂറ് ശതമാനം സാക്ഷരത കരസ്ഥമാക്കിയത്. എളമ്പ്രയില്‍ അടിന്തരമായി സ്‌കൂള്‍ സ്ഥാപിക്കണം. കൂടാതെ കേരളത്തില്‍ എവിടെയെങ്കിലും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ആരംഭിക്കണം. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ യുപി സ്‌കൂള്‍ സ്ഥാപിക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം.
EDUCATION
കടല്‍നിരപ്പിലെ മാറ്റം പഠിക്കാന്‍ നാസയൂറോപ്യന്‍; സ്പേസ് ഏജന്‍സികളുടെ പുതിയ ഉപഗ്രഹം വിക്ഷേപിച്ചു
കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഏറ്റവും ദ്രുതഗതിയില്‍ ബാധിച്ചത് സമുദ്രങ്ങളെയാണ്. കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.
ഇതിന്റെ ഭാഗമായി, നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇഎസ്എ) സംയുക്തമായി പുതിയൊരു സമുദ്രനിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു. ‘സെന്റിനല്‍-6ബി’ എന്ന പേരിലുള്ള ഈ ഉപഗ്രഹം, വരുംദിവസങ്ങളില്‍ ഭൂമിയിലെ സമുദ്രനിരപ്പ്, കാറ്റ്, തിരമാലകള്‍ തുടങ്ങിയ ഘടകങ്ങളെ അത്യന്തം കൃത്യതയോടെ പരിശോധിക്കും.
സെക്കന്‍ഡില്‍ 7.2 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഉപഗ്രഹം 112 മിനിറ്റില്‍ ഒരിക്കല്‍ ഭൂമിയെ പൂര്‍ണ്ണമായി വലംവയ്ക്കും. ഇതിലൂടെ ലോകത്തിന്റെ മുഴുവന്‍ സമുദ്ര ഉപരിതലത്തെയും നിരന്തരമായി നിരീക്ഷിക്കാനുള്ള കഴിവ് ഈ ഉപഗ്രഹത്തിനുണ്ടാകും.
സെന്റിനല്‍-6 മിഷന്‍ മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സെന്റിനല്‍-6അയുടെ തുടര്‍ച്ചയാണെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഗ്ലോബല്‍ വാര്‍മിംഗിന്റെ ഫലമായി വരും വര്‍ഷങ്ങളില്‍ കടല്‍നിരപ്പ് എത്രമാത്രം ഉയരാം, അതിനുള്ള പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കാം എന്നിവ വിലയിരുത്തുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ ഉപകരണമാകും പുതിയ ഉപഗ്രഹം.
EDUCATION
പത്താംതരാം തുല്യതാ പരീക്ഷയ്ക്ക് ഷാർജയിലും സെന്റർ, യുഎഇയിൽ പരീക്ഷ നടക്കുന്നത് അഞ്ച് വർഷത്തിന് ശേഷം
കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നവംബർ എട്ട് മുതൽ പതിനെട്ട് വരെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.
മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളിൽ ആകെ 8,252 പേരാണ് ഗ്രേഡിങ് രീതിയിലുള്ള പരീക്ഷ എഴുതുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം യു എ ഇ യിലെ പഠിതാക്കൾ തുല്യതാപഠനത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ പത്താംതരാം തുല്യതാപരീക്ഷയ്ക്കുണ്ട്.
കേരളത്തിലും യുഎഇയിലുമായി 181 പരീക്ഷാകേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാർജയിലെ അജ്മാനിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളാണ് യുഎഇയിലെ ഏക പരീക്ഷാകേന്ദ്രം. 24 പഠിതാക്കളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.
ഒമ്പത് പേപ്പറുകൾ ഉൾപ്പെടുന്ന പരീക്ഷയിൽ എല്ലാ പേപ്പറുകൾക്കും എഴുത്തുപരീക്ഷയും തുടർമൂല്യനിർണ്ണയവും ഉണ്ടായിരിക്കും. 2025ൽ ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ മുഴുവൻ പേപ്പറുകളും എഴുതണം.
കേരളസർക്കാരിന്റെ തുടർ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ 2005ലാണ് തുല്യതാപഠനം ആരംഭിക്കുന്നത്. 2024-25 അധ്യയന വർഷത്തെ പഠിതാക്കൾക്കുള്ള പരീക്ഷയാണ് നിലവിൽ നടക്കാൻ പോകുന്നത്.
ഉപരിപഠനത്തിനോ മറ്റു ജോലി ആവശ്യങ്ങൾക്കോ പത്താംതരാം തുല്യതാ പരീക്ഷ സർട്ടിഫിക്കറ്റ് എസ് എസ് എൽ സിക്ക് തുല്യമായി കേരളസർക്കാർ അംഗീകരിച്ചിട്ടുണ്ട്.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

