crime

പോസ്റ്റല്‍ ബാലറ്റ് കാണാതായ സംഭവം; പൊലീസ് കേസെടുത്തു

By webdesk12

January 26, 2023

മലപ്പുറം പെരിന്തല്‍മണ്ണ നിയമസഭ തെരെഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ ബാലറ്റ് നഷ്ടപ്പെട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജില്ലാ കളക്ടര്‍ എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് പുതിയ നടപടി. സംഭവത്തെ തുടര്‍ന്ന് ഇതിന് മുന്‍പ് നാല് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്റ എസ്. രാജീവ്, സഹകരണ ജോ.രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സി.എന്‍ പ്രതീഷ്, നിലവില്‍ തിരുവനന്തപുരത്ത് ജോ. രജിസ്ട്രാറായ എസ്.പ്രബിത്ത് എന്നിവര്‍ക്കായിരുന്നു ഒരാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ്. ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നോട്ടീസിന് മറുപടി നല്‍കിയിരുന്നു.

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും ഉദ്യോഗസ്ഥരുടെ വിശദീകരണവും ഉള്‍പ്പെടുത്തിയാണ് അന്തിമ റിപ്പോര്‍ട്ട് മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറുക. ഇതിന് ശേഷമാകും സംഭവത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കുക.