ന്യൂഡല്‍ഹി: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. സിബിഐയിലും വിജിലന്‍സിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും സംഘപരിവാര്‍ ഇടപ്പെട്ടു കഴിഞ്ഞുവെന്നും ഇനി ജുഡീഷ്യറിയെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും പ്രശാന്ത് ഭൂഷണന്‍ പറഞ്ഞു. പഞ്ചാബ് സര്‍വകാശാലയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജുഡീഷ്യറിയില്‍ ബ്ലാക്ക്‌മെയിലിങ് കാര്യമായി നടക്കുന്നുണ്ട്. അഴിമതിക്കാരായ ജഡ്ജിമാരെ നിയമിച്ച് അവരെ വരുതിയില്‍ വരുത്താനാണ് ശ്രമിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. രാജ്യത്തെ സര്‍വകലാശാലകള്‍ കാവിവല്‍ക്കരിക്കുന്നത് സ്വതന്ത്ര്യചിന്ത ഇല്ലാതാക്കി വിദ്യാര്‍ത്ഥികളെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികലാക്കുന്നതിന് വേണ്ടിയാണെന്നും പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി.