തിരുവനന്തപുരം: ചലച്ചിത്ര നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് വാസുദേവന്‍ നായര്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആസ്പത്രിയിലായിരുന്നു അന്ത്യം. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു ഉച്ചക്ക് ഒരു മണിക്ക് വെഞ്ഞാറമൂടിലെ വീട്ടുവളപ്പില്‍ നടക്കും.