ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, വെങ്കയ്യനായിഡു എന്നിവര്‍ നടത്തിയ കൂടിക്കാഴ്ച വിഫലം. സമവായ സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള സാധ്യത ആരായാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ മുന്നോട്ടുവെക്കാന്‍ മന്ത്രിമാര്‍ തയാറായില്ല. ഇതാണ് ചര്‍ച്ചകളില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും മല്ലികാര്‍ജുന ഖാര്‍ഗെയും യോഗത്തില്‍ സംബന്ധിച്ചിരുന്നു. കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടു.