തിരുവനന്തപുരത്ത് സിവില്‍ പൊലീസ് ഓഫീസര്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വനിതാ ഡോക്ടറുടെ പരാതി. തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസറായ പൊലീസുകാരനെതിരെയാണ് യുവതി പരാതി നല്‍കിയത്.
വിവാഹ വാഗ്ദാനം നല്‍കി തിരുവനന്തപുരത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന് കാണിച്ചാണ് തിരുവനന്തപുരം തമ്പാനൂര്‍ പൊലീസില്‍ യുവതി പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. എന്നാല്‍ ഇയാള്‍ കേരളം വിട്ടതായി സൂചന ലഭിച്ചു.