Connect with us

crime

സ്വത്ത് ഭാഗംവെക്കലുമായി ബന്ധപ്പെട്ടു തര്‍ക്കം; മരുമകന്റെ വെട്ടേറ്റ് വീട്ടമ്മക്ക് മരണം

മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു.

Published

on

മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. ഇടുക്കി വാത്തിക്കുടിയിലാണ് സംഭവം. വാത്തിക്കുടി ആമ്പക്കാട് ഭാസ്‌ക്കരന്റെ ഭാര്യ രാജമ്മ (68) ആണ് വെട്ടേറ്റ് മരിച്ചത്. മരിച്ച രാജമ്മയുടെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ വെട്ടേറ്റ് ആശുപത്രിയിലാണ്. സ്വത്ത് ഭാഗംവെക്കലുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനിടെയാണ് ഇരുവരെയും മകളുടെ മകളുടെ ഭര്‍ത്താവ് വാക്കത്തിയുമായി ആക്രമിച്ചത്.

crime

സ്വർണക്കടത്തിന് സഹായം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് ജീവനക്കാരെ ഡി ആർ ഐ പിടികൂടി

അബുദാബിയിൽ നിന്ന് കൊണ്ടുവന്ന സ്വർണം വിമാനത്താവളത്തിന് പുറത്ത് എത്തിക്കാൻ സഹായിച്ചതിനാണ് പിടിയിലായത്.

Published

on

 കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിന് സഹായം നൽകി എന്നാരോപിച്ച് വിമാനത്തിൽ ശുചീകരണ ജോലി ചെയ്യുന്ന മൂന്ന് കരാർ ജീവനക്കാരെ ഡി ആർ ഐ പിടികൂടി.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അബുദാബിയിൽ നിന്ന് കൊണ്ടുവന്ന സ്വർണം വിമാനത്താവളത്തിന് പുറത്ത് എത്തിക്കാൻ സഹായിച്ചതിനാണ് പിടിയിലായത്.

വിമാനത്താവളത്തിന് പുറത്ത് വെച്ച്‌ ആദ്യം ഒരു ജീവനക്കാരൻ പിടിയിലായി. അതിന് പുറമേ രണ്ടു പേരെ കൂടി പൊലീസ് പിടികൂടി. 84 ലക്ഷം രൂപയുടെ ഒന്നേകാൽ കിലോ ഗ്രാം സ്വർണം കടത്താനാണ് ഇവർ സ​​ഹായം നൽകിയത്. മിശ്രിത രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഡി ആർ ഐയുടെ കൊച്ചി യൂണിറ്റാണ് പ്രതികളെ പിടികൂടിയത്.

Continue Reading

crime

‘ജയ് അല്ലു അർജുൻ’ വിളിക്കാൻ ആവശ്യപ്പെട്ട് യുവാവിനെ തല്ലിച്ചതച്ച് ഫാൻസ്; വിഡിയോ

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം.

Published

on

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ ആരാധകർ ബംഗളൂരുവിൽ ഒരു യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘ജയ് അല്ലു അർജുൻ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടാണ് മർദനം.

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം. മർദനമേറ്റ യുവാവിന്‍റെ മുഖത്തടക്കം മുറിവേറ്റതും രക്തം പടർന്നതും ദൃശ്യങ്ങളിലുണ്ട്. മർദനത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും മർദനമേറ്റയാൾ പ്രഭാസ് ആരാധകനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

https://twitter.com/i/status/1766800114939842814

സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. അക്രമികൾക്കെതിരെ നടപടി വേണമെന്ന് നിരവധി പേർ ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

crime

സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി മാന്നാര്‍ സ്വദേശിക്ക് 2.67 കോടി രൂപ നഷ്ടമായ സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍

ഓണ്‍ലൈൻ ട്രേഡിങ്ങിന്റെ പേരില്‍ കബളിപ്പിച്ചു തട്ടിയെടുത്ത തുക തട്ടിപ്പു സംഘത്തിനു വേണ്ടി ബാങ്ക് അക്കൗണ്ടില്‍ നിന്നു പിൻവലിക്കാനാണ് ഇവർ സഹായിച്ചതെന്നു ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.

Published

on

മാന്നാർ സ്വദേശിയില്‍ നിന്നും സൈബർ തട്ടിപ്പിലൂടെ 2.67 കോടി രൂപ തട്ടിയെടുത്ത കേസില്‍ മലപ്പുറം സ്വദേശികളായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏറനാട് താലൂക്കില്‍ കാവന്നൂർ പഞ്ചായത്ത് ഒന്നാം വാർഡില്‍ ഏലിയാപറമ്ബില്‍ ഷമീർ പൂന്തല (38), കാവന്നൂർ ഏഴാം വാർഡില്‍ വാക്കാലൂർ കിഴക്കേത്തല കടവിടനടുത്ത് അടക്കണ്ടിയില്‍ അബ്ദുല്‍ വാജിദ് (23), 12ാം വാർഡില്‍ പൂന്തല വീട്ടില്‍ ഹാരിസ് (ചെറിയോൻ 35) എന്നിവരാണ് അറസ്റ്റിലായത്.

ഓണ്‍ലൈൻ ട്രേഡിങ്ങിന്റെ പേരില്‍ കബളിപ്പിച്ചു തട്ടിയെടുത്ത തുക തട്ടിപ്പു സംഘത്തിനു വേണ്ടി ബാങ്ക് അക്കൗണ്ടില്‍ നിന്നു പിൻവലിക്കാനാണ് ഇവർ സഹായിച്ചതെന്നു ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. തട്ടിപ്പിനിരയായവർ നാഷനല്‍ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലില്‍ രജിസ്റ്റർ ചെയ്യുന്നതിനു തൊട്ടുപിന്നാലെ, ഈ പണം എത്തിച്ചേർന്ന ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും. അങ്ങനെ ചെയ്യണമെന്നാണു നിയമം. ഇങ്ങനെ അക്കൗണ്ട് മരവിപ്പിക്കുന്നതിനു മുൻപേ അതു മറ്റു ചിലരുടെ അക്കൗണ്ടുകളിലേക്കു കൈമാറുകയാണു തട്ടിപ്പുകാർ ചെയ്യുക. ഇപ്പോള്‍ അറസ്റ്റിലായവരുടെ അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിച്ചത്.

ഇതു മനസ്സിലാക്കി പൊലീസ് എത്തിയപ്പോഴേക്കും കമ്മിഷൻ കൈപ്പറ്റി അവർ ഇതു പിൻവലിച്ചു കുഴല്‍പ്പണ സംഘങ്ങള്‍ക്കു കൈമാറി. അവർ വഴിയാണു തട്ടിപ്പുകാർ പണം കൈപ്പറ്റിയിരുന്നത്. പിൻവലിക്കുന്ന പണം ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന കൊടുവള്ളി സ്വദേശി ഷുഹൈബിന് എത്തിക്കാനും ഇവരോടു നിർദ്ദേശിച്ചിരുന്നു. സ്ഥിരമായി വിദേശ യാത്ര നടത്തുന്നയാളാണു ഷുഹൈബ് എന്നു കണ്ടെത്തി. ഇയാള്‍ വിദേശത്തേക്കു കടക്കാതിരിക്കാൻ ക്രൈംബ്രാഞ്ച് നടപടി സ്വീകരിച്ചു. വൻ റാക്കറ്റിലെ കണ്ണികള്‍ മാത്രമാണ് അറസ്റ്റിലായതെന്നും ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അറിയിച്ചു.

മാന്നാർ സ്വദേശിയും വിദേശസർവീസിനു ശേഷം നാട്ടിലെത്തി വിശ്രമജീവിതം നയിക്കുന്നയാളാണു തട്ടിപ്പിനിരയായത്. ഡിസംബർ മുതല്‍ ജനുവരി 20 വരെ 32 ഇടപാടുകളിലായി 2.67 കോടി രൂപയാണ് ഇദ്ദേഹത്തില്‍ നിന്നു തട്ടിയെടുത്തത്. ഓണ്‍ലൈൻ ട്രേഡിങ്ങിനു ക്ഷണിച്ചു ടെലിഗ്രാം ആപ്പില്‍ വന്ന സന്ദേശത്തില്‍ വിശ്വസിച്ചാണു തുക നിക്ഷേപിച്ചത്.

Continue Reading

Trending