india
മുസ്‌ലിംകള്‍ക്ക് വീടുവിറ്റതില്‍ പ്രതിഷേധം; കൂട്ടപ്പലായനം ചെയ്യുമെന്ന ഭീഷണിയുമായി ബറേലിയിലെ തീവ്ര ഹിന്ദുക്കള്‍
നഗരത്തിലെ നിരവധി അഭിഭാഷകര്‍ താമസിക്കുന്ന പ്രദേശമാണ് വക്കിലോണ്‍ വാലി. വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തീവ്രഹിന്ദുക്കള്‍ പ്രതിഷേധിച്ചത്.
പഞ്ചാബിലെ ബറേലിയില്‍ ഹിന്ദുമതവിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതലായി താമസിക്കുന്ന വക്കീലോണ്‍ വാലിഗലിയില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട സ്ത്രീ വീട് വാങ്ങിയതില്‍ പ്രതിഷേധം. പ്രദേശത്തെ മുന്‍ താമസക്കാരനായ വിശാല്‍ സക്‌സേനയാണ് തന്റെ വീട് മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഷബ്‌നമെന്ന സ്ത്രീയ്ക്ക് വിറ്റത്. ഇതിന് പിന്നലെയാണ് പ്രതിഷേധം ഉയര്‍ന്നത്.
നഗരത്തിലെ നിരവധി അഭിഭാഷകര്‍ താമസിക്കുന്ന പ്രദേശമാണ് വക്കിലോണ്‍ വാലി. വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തീവ്രഹിന്ദുക്കള്‍ പ്രതിഷേധിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൂട്ട പലായനം ചെയ്യുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, പ്രദേശവാസികള്‍ അവരുടെ വീടുകളുടെ വാതിലുകള്‍ക്ക് മുകളില്‍ ‘സാമൂഹിക് പാലായന്‍’ (‘കൂട്ട പലായനം’) എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചിട്ടുമുണ്ട്.
പ്രദേശത്തെ ഒരു പള്ളി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അസം സ്വദേശിയായ മൗലാനയ്ക്ക് വസ്തുവില്‍പ്പനയില്‍ പങ്കുണ്ടെന്നും അതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നുമാണ് ബറേലിയിലെ ബാര്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറി അരവിന്ദ് ശ്രീവാസ്തവ പ്രാദേശിക മാധ്യമങ്ങളോട് സംഭവത്തെ ന്യായീകരിച്ചുകൊണ്ട് പ്രതികരിച്ചത്. ‘ബംഗ്ലാദേശികളേയും ആസാമികളേയും മുന്നോട്ടുകൊണ്ടുവരില്ലെന്ന് നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞു. ലൗ ജിഹാദിലേക്കൊക്കെ കാര്യങ്ങള്‍ എത്തിയാല്‍ ആരാണ് അതിന്റെ ഉത്തരവാദികള്‍,’ ശ്രീവാസ്തവ ചോദിച്ചു.
लोकेशन : बरेली, यूपी
मुस्लिम महिला शबनम के मकान खरीदने पर हिंदू परिवारों ने रक्षाबंधन के दिन किया विरोध प्रदर्शन बनाई पलायन की थ्योरी।
हिंदू परिवारों ने आरोप लगाया कि मुस्लिम महिला द्वारा घर खरीदने से लव जिहाद को बढ़ावा मिलेगा और घर में मांस पकाया जाएगा जिससे विवाद पैदा होगा। pic.twitter.com/TYqyo7QcrZ
— The Muslim (@TheMuslim786) August 20, 2024
ഒരു ‘മുഹമ്മദീയന്‍’ തങ്ങളുടെ പ്രദേശത്ത് പ്രവേശിച്ചാല്‍, തങ്ങള്‍ക്ക് വീടിന്റെ പുറത്ത് ഇരിക്കാന്‍ പോലും ബുദ്ധിമുട്ടാണ് എന്നാണ് പ്രദേശത്തുള്ള ഒരു സ്ത്രീ പ്രതികരിച്ചതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഞങ്ങള്‍ പുലര്‍ച്ചെ 1 മണി വരെ ഇവിടെ ഇരിക്കുന്നത് പതിവാണ്. പക്ഷേ അവര്‍ (മുസ്ലീങ്ങള്‍) നിരന്തരം ഈ വഴിയില്‍ കൂടി നടക്കുകയും ഫോണില്‍ സംസാരിക്കുകയും ചെയ്യുന്നു,’ ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ സാത്വിക ജീവിതം നയിക്കുന്നവരാണ്. എന്നാല്‍ അവര്‍ മാംസം കഴിക്കുന്നവരും, എന്നായിരുന്നു മറ്റൊരു സ്ത്രീയുടെ പ്രതികരണം. ‘ഞങ്ങള്‍ കുട്ടിക്കാലം മുതല്‍ ഇവിടെയാണ് താമസിക്കുന്നത്, അവര്‍ ഇവിടെ വരാന്‍ തുടങ്ങിയാല്‍, ഞങ്ങളുടെ കുട്ടികളുടെ ഭാവി താറുമാറാകും,’ ഹിന്ദുക്കളുടെ മതപരമായ ആചാരങ്ങളിലും ഉത്സവങ്ങളിലും ഇടപെടുന്ന സ്വഭാവം അവര്‍ക്കുണ്ട്,’ എന്നായിരുന്നു മറ്റൊരു സ്ത്രീയുടെ പ്രതികരണം.
അതേസമയം ഈ പ്രദേശം വിദ്യാസമ്പന്നരായവര്‍ മാത്രം ജീവിക്കുന്ന ഇടമാണെന്നും ഒരു പൂവില്‍പ്പനക്കാരന്‍ ഇവിടെ താമസക്കാരനായി എത്തിയതിന്റെ പ്രതിഷേധമാണ് പലര്‍ക്കെന്നുമാണ് മനസിലാക്കാന്‍ സാധിച്ചതെന്നും ചില താമസക്കാര്‍ പ്രതികരിച്ചു. അതേസമയം സമീപത്തെ ദര്‍ഗയില്‍ പൂക്കള്‍ വില്‍ക്കുന്ന ശബ്‌നത്തിന്റെ സഹോദരന്‍ മുഹമ്മദ് നസീം ബഷീരി, പ്രദേശവാസികള്‍ക്ക് തങ്ങളോടുള്ള എതിര്‍പ്പില്‍ നിരാശയുണ്ടെന്നാണ് പ്രതികരിച്ചത്.
‘ഇത്രയും എതിര്‍പ്പ് അവര്‍ക്കിടയില്‍ ഉണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞില്ല. നേരത്തെ അറിയാമായിരുന്നെങ്കില്‍ ഞങ്ങള്‍ ഈ സ്ഥലത്ത് വരില്ലായിരുന്നു. വീട് വാങ്ങിയതില്‍ ഒരു ദുരുദ്ദേശവും ഞങ്ങള്‍ക്കില്ല. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാനാവുമെന്ന് നോക്കുകയാണ്. പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
വീട് തങ്ങള്‍ക്ക് വിറ്റ സക്‌സേന ചൊവ്വാഴ്ച ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തുകയും വീട് ആവശ്യമുള്ളവര്‍ക്ക് വില്‍ക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതായി നസീം ബഷീരി പറഞ്ഞു. പ്രദേശത്ത് നിന്ന് ആരെങ്കിലും വസ്തു വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
2010ലെ ബറേലി കലാപത്തിന്റെ സൂത്രധാരന്‍ താങ്കളാണെന്ന ആരോപണമൊക്കെ പ്രദേശവാസികള്‍ ഉയര്‍ത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് താന്‍ ഒരു തലമുറയിലധികമായി പൂക്കള്‍ വിറ്റ് ജീവിക്കുന്ന ആളാണെന്നും അക്കാര്യം പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകുമെന്നുമായിരുന്നു നസീം ബഷീരി പറഞ്ഞത്.
ഹിന്ദുക്കളായ പലരും എന്റെ കയ്യില്‍ നിന്നാണ് പൂവുകള്‍ വാങ്ങുന്നത്. അവരുടെ ആചാരങ്ങള്‍ക്കായി ആ പൂവുകളാണ് ഉപയോഗിക്കുന്നത്. ഇന്നും പൂക്കള്‍ വാങ്ങാന്‍ ഹിന്ദുക്കളായ പലരും എത്തിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തില്‍ സക്‌സേനയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്ന് ദി വയര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
india
ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം
കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.
ജമ്മു കശ്മീരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.
ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.
പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.
അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.
അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്‍കി. ഭക്ഷണവും പണവും നല്‍കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.
india
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന്‍ (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്‍ഫറന്‍സില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഉദാഹരണം നല്‍കിയിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് 73 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്‍ 37 സീറ്റുകള്‍ മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്‍ മാത്രം പോസ്റ്റല്‍ മുന്‍തൂക്കം നേടിയെങ്കിലും 48 സീറ്റുകള്‍ കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസക്തമാണ്.
ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്‍, എന്‍ഡിഎ ഇവിഎം വോട്ടുകളില്‍ മുന്നിലായ 110 മണ്ഡലങ്ങളില്‍ എംജിബി പോസ്റ്റല്‍ വോട്ടുകളില്‍ മുന്‍തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്‍ ആര്‍ജെഡി 664 പോസ്റ്റല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്‍തൂക്കം നേടിയെങ്കിലും പോസ്റ്റല്‍ വോട്ടുകളില്‍ പിന്നിലായ മണ്ഡലങ്ങള്‍ വെറും 7 മാത്രം.
പോസ്റ്റല്‍ വോട്ടുകള്‍ ആരാണ് ചെയ്യുന്നത്?
പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്‍, വികലാംഗര്‍, അടിയന്തര സേവനങ്ങളിലുള്ളവര്‍ (ഫയര്‍, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ വോട്ടിങ് അവകാശമുണ്ട്.
കോവിഡ് കാലത്ത് ചില വിഭാഗങ്ങള്‍ക്ക് കൂടി ഇത് വ്യാപിപ്പിച്ചു.
പോസ്റ്റല്‍ വോട്ടുകള്‍ സാധാരണയായി സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
india
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 3 ലക്ഷം അധിക വോട്ടര്‍: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്‍ 10 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് 3 ലക്ഷം പേരെ ചേര്‍ത്തതെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.
ബിഹാറിലെ പ്രത്യേക സംഗ്രഹ പട്ടിക പരിഷ്‌കരണത്തിന് (എസ് ഐ ആര്‍) ശേഷം സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടെടുപ്പിനുശേഷം, നവംബര്‍ 12ന് പുറത്തിറക്കിയ കണക്കില്‍ വോട്ടര്‍മാരുടെ എണ്ണം 7.45 കോടി ആയി ഉയര്‍ന്നു.
അതേസമയം കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഈ വര്‍ധനയെ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ ചേര്‍ക്കാനാകുന്ന നിയമാനുസൃത ക്രമമാണിതെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.
വോട്ടെടുപ്പിനുശേഷം നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞ 7.45 കോടി എന്നത് വോട്ടര്‍മാരുടെ മൊത്തം എണ്ണം മാത്രമാണെന്നും, അത്രയും പേര്‍ വോട്ട് ചെയ്തുവെന്നര്‍ത്ഥമില്ലെന്നും തെറ്റായ വ്യാഖ്യാനമാണ് വിവാദത്തിനിടയാക്കിയതെന്നും കമ്മീഷന്‍ പറഞ്ഞു.
-
GULF6 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന്‍ നേതാവിനെതിരെ കേസ്
-
Video Stories18 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

