വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ മുരളി വിജയ്ക്കും ചേതേശ്വര്‍ പുജാരക്കും അപൂര്‍വ നേട്ടം. ഇന്ത്യയുടെ ടെസ്റ്റ് ബാറ്റിങ് സ്‌പെഷലിസ്റ്റുകളായ ഇവര്‍ 3000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടി. ഒരേ ടീമിലെ രണ്ട് പേര്‍ ഒരു മത്സരത്തില്‍ 3000 ക്ലബ്ബില്‍ ഇടം നേടിയെന്ന പ്രത്യേകയാണ് ഇരുവരെയും തേടിയെത്തിയിരിക്കുന്നത്.

മത്സരത്തില്‍ 20 റണ്‍സെടുത്ത വിജയ് ആന്‍ഡേഴ്‌സന്റെ പന്തില്‍ പുറത്തായി. പുജാര ബാറ്റിങ് തുടരുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ പുജാര 39 റണ്‍സെന്ന നിലയിലാണ്. 44 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഏഴ് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും സഹിതമാണ് മുരളി വിജയ് 3000 റണ്‍സ് എടുത്തത്. 40.82 ആണ് മുരളി വിജയുടെ ബാറ്റിംഗ് ശരാശരി. അതെസമയം ടെസ്റ്റിലെ 39ാം മത്സരത്തിലാണ് പൂജാര ഈ നേട്ടത്തിലെത്തിയത്. ഒന്‍പത് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും സഹിതമാണ് 3000 റണ്‍സ് ക്ലബിലെത്തിയത്. ബാറ്റിംഗ് ശരാശരി 49.95 ആണ്.