കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത് പള്‍സര്‍ ബൈക്കില്‍തന്നെ. എറണാംകുളം സി.ജെ.എം കോടതിയിലേക്ക് കീഴടങ്ങാന്‍ എത്തിയ സുനി കോടതിക്കുപിറകിലെ മതില്‍ ചാടിക്കടന്ന് പിന്‍വാതിലിലൂടെ കോടതിയിലേക്ക് കടക്കുകയായിരുന്നു. കോടതിക്കു പരിസരത്ത് മഫ്തിയിലും പോലീസ് കാവലുണ്ടായിരുന്നു. എന്നാല്‍ ഇവരുടെയൊക്കെ കണ്ണുവെട്ടിച്ച് സുനിയും കൂട്ടാളി വിജീഷും കോടതിയിലെത്തുകയായിരുന്നു.
മജിസ്‌ട്രേറ്റ് ഉച്ചഭക്ഷണ ഇടേവളയിലായിരുന്നു. ഈ സമയത്ത് പള്‍സര്‍സുനിയെ അറസ്റ്റു ചെയ്യാന്‍ പോലീസ് മുന്നോട്ട് വരികയും അവര്‍ കോടതിയിലേക്ക് ഓടിക്കയറുകയുമായിരുന്നു. കോടതിയില്‍ കയറിയ ഇവരെ പ്രതിക്കൂട്ടില്‍ നിന്ന് പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്യുകയായിരുന്നു. ശേഷം ആലുവ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി. നാളെ ഉച്ചക്ക് ഇവരെ കോടതിയില്‍ ഹാജരാക്കും. ഇപ്പോള്‍ പോലീസിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചിരിക്കുകയാണ്. ആരാണ് ഗൂഢാലോചനക്ക് പിറകിലെന്നായിരിക്കും പോലീസ് കൂടുതല്‍ ചോദിച്ചറിയുക. ഇതോടെ നടിക്കുനേരെയുള്ള ആക്രമണത്തിലെ ഗൂഢാലോചന പുറത്തുവരുമെന്നാണ് അറിയുന്നത്.
Be the first to write a comment.