ജമ്മുകശ്മീര്‍: ജമ്മുകശ്മീരിലെ പുല്‍വാമ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പൊലീസും സുരക്ഷാസേനയും ചേര്‍ന്ന് മൂന്നു ഭീകരരെ വധിച്ചു. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് തെരച്ചില്‍ തുടരുന്നതായി കശ്മീര്‍ പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതേ സമയം ജമ്മുകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കിലോരയില്‍ ഇന്നലെ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് കരസേനയും സിആര്‍പിഎഫും പൊലീസും അടങ്ങുന്ന സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തി. തുടര്‍ന്ന് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ സേന തിരിച്ചടിക്കുകയായിരുന്നു.