പൂണെ: ജന്മദിനത്തില്‍ ബിരിയാണിയുണ്ടാക്കി വിപുലമായി ആഘോഷിക്കാത്തതിന് ബന്ധുവിന്റെ ഭാര്യയെയും മകളെയും കുത്തിക്കൊന്നു. സന്തോഷ് പ്രദീപ് ഗെയ്ക്‌വാദ് എന്ന 40കാരനാണ് ബന്ധുവിന്റെ മകളുടെ ജന്മദിനം വിപുലമായി ആഘോഷിക്കാത്തതിന് കുത്തിപ്പരിക്കേല്‍പിച്ചത്. ആശുപത്രിയി്ല്‍ പ്രവേശിപ്പിച്ച അമ്മയും മകളും അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

മഹാരാഷ്ട്രയിലെ രാജു കെരപ്പ ഗെയ്ക്‌വാദ് കോവിഡ് കാരണം തന്റെ മകളുടെ ജന്മദിനം ലളിതമായി നടത്താനുള്ള പുറപ്പാടിലായിരുന്നു. എല്ലാ വര്‍ഷവും ആര്‍ഭാടമായി തന്നെയാണ് നടത്താറുള്ളത്. എന്നാല്‍ ബന്ധുവായ സന്തോഷിന് ഈ വര്‍ഷത്തെ ലളിതമാക്കല്‍ അത്ര പിടിച്ചില്ല. ബാലികയുടെ ജന്മദിനം ആര്‍ഭാടമായി തന്നെ നടത്തണമെന്ന് അദ്ദേഹം വാശിപിടിച്ചു. ബിരിയാണി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് കുറച്ചാളുകളെ അദ്ദേഹം ജന്മദിനാഘോഷത്തിലേക്കായി ക്ഷണിക്കുകയും ചെയ്തു.

എന്നാല്‍ രാജുവും കുടുംബവും ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ല. ഇതേ തുടര്‍ന്ന് കുപിതനായ സന്തോഷ് ജന്മദിനം ആഘോഷിക്കുന്ന ബാലികയെയും മാതാവിനെയും മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തുകയായിരുന്നു. അമ്മയെ രക്ഷിക്കാനായി ഓടിയെത്തിയപ്പോഴാണ് മകള്‍ക്കും പരിക്കേറ്റത്. കൈവിരലുകള്‍, കാല്‍ പാദം എന്നിവിടങ്ങളില്‍ ഇരുവര്‍ക്കും ഒന്നില്‍ കൂടുതല്‍ മുറിവുകളുണ്ട്.