പുനെ: മഹാരാഷ്ട്രയിലെ പുനെയില്‍ സാനിറ്റൈസര്‍ നിര്‍മാണ കമ്പനിയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ 14 പേര്‍ മരിച്ചു. എസ്‌വിഎസ് ടെക്കനോളജീസ് ഫാക്ടറിയുടെ സാനിറ്റൈസര്‍ നിര്‍മാണ യൂണിറ്റിലാണു ദുരന്തമുണ്ടായത്. 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

വനിതകളടക്കം 37 തൊഴിലാളികള്‍ കെട്ടിടത്തില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ 20 പേരെ രക്ഷപ്പെടുത്തി. പുനെയിലെ ഉര്‍വഡ ഗ്രാമത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

പുനെ മെട്രോപൊളീറ്റന്‍ റീജിയണ്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ അഗ്‌നിശമന യൂനിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. തീ നിയന്ത്രണ വിധേയമാക്കിയതായി സേന വ്യക്തമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.