മൊഹാലി: കൊല്‍ക്കത്തയെ പിടിച്ചുകെട്ടി പഞ്ചാബിന് ഐപിഎല്‍ മല്‍സരത്തില്‍ വിലപ്പെട്ട ജയം. മികച്ച ബോളിങിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിടിച്ചുകെട്ടിയ കിങ്‌സ് ഇലവന്‍പഞ്ചാബിന് 14 റണ്‍സിന്റെ വിജയത്തിലൂടെ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താനായി. സ്‌കോര്‍: പഞ്ചാബ്20 ഓവറില്‍ ആറിന് 167. കൊല്‍ക്കത്ത20 ഓവറില്‍ ആറിന് 153.

നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത രാഹുല്‍ തെവാട്ടിയയും മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മോഹിത് ശര്‍മയുമാണ് കൊല്‍ക്കത്തയെ പിടിച്ചിട്ടത്. കൊല്‍ക്കത്ത നിരയില്‍ ക്രിസ് ലിന്‍ (52 പന്തില്‍ 84) ഉജ്വലമായി കളിച്ചെങ്കിലും കൂട്ടു നല്‍കാന്‍ ആരുമുണ്ടായില്ല

നേരത്തെ ബാറ്റിങിനിറങ്ങിയ പഞ്ചാബ് കൊല്‍ക്കത്തക്കായി 168 റണ്‍സിന്റെ വിജയലക്ഷ്യം വെച്ചത്. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഗൗതം ഗംഭീറിന്റെ ടീം എതിരാളികളെ 6 വിക്കറ്റിന് എതിരാളികളെ 167 റണ്‍സില്‍ ഒതുക്കുകയായിരുന്നു.
25 പന്തില്‍ 44 റണ്‍സ് നേടിയ ക്യാപ്ടന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും 38 റണ്‍സെടുത്ത വൃദ്ധിമന്‍ സാഹയും പഞ്ചാബ് ബാറ്റിങില്‍ തിളങ്ങി്. മനന്‍ വോറ 25 റണ്‍സ് നേടി.
രണ്ടു വീതം വിക്കറ്റെടുത്ത ക്രിസ് വോക്‌സിന്റെയും കുല്‍ദീപ് യാദവിന്റെയും ബൗളിങാണ് പഞ്ചാബിനെ വന്‍ സ്‌കോറില്‍ നിന്നു തടഞ്ഞത്. ഉമേഷ് യാദവ്, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.