മലപ്പുറം: പൊന്നാനി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ സ്വത്ത് വിവരം മറച്ചു വച്ചതായി പരാതി. കര്‍ണാടകയിലുള്ള അന്‍വറിന്റെ ക്രഷറിനെ കുറിച്ചുള്ള വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ പറയാതെ മറച്ചുവെച്ചത്. സംഭവത്തില്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ നിയമനടപടി അവശ്യപ്പെട്ട് മലപ്പുറം പട്ടര്‍കടവ് സ്വദേശി സലിം നടുത്തൊടി ചിഫ് ഇലക്ട്റല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി.

മഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ പൊലീസ് റിപ്പോര്‍ട്ടില്‍ ക്രഷറിനെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ സത്യവാങ്മൂലത്തില്‍ ഇത് വ്യക്തമാക്കിയിട്ടില്ലെന്നാണ് പരാതി.