ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന് എതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തെക്കാള്‍ സര്‍ക്കാറിന് പ്രാധാന്യം ട്വിറ്ററിലെ ബ്ലുടിക്കാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. ബ്ലുടിക്ക് നിലനിര്‍ത്താന്‍ മാത്രമാണ് സര്‍ക്കാര്‍ പോരാട്ടം നടത്തുന്നത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.