കോഴിക്കോട്; ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെയുണ്ടായ ആക്രമത്തില്‍ പ്രതിഷേധിച്ച് വി,ടി ബല്‍റാം രംഗത്ത്. അസഹിഷ്ണുക്കളായ ഭീരുക്കളുടെ രീതിയാണ് കായികമായുള്ള ഇത്തരം ആക്രമണങ്ങള്‍ എ്ന്ന് ബല്‍റാം എം.എല്‍.എ പറഞ്ഞു.
തീവ്രവാദികളാല്‍ അറുംകൊല ചെയ്യപ്പെട്ട രണ്ട് രക്തസാക്ഷികളുടെ കുടുംബത്തിലെ അംഗമായ അദ്ദേഹത്തിന് ഇന്ത്യയിലെ ഏറ്റവും കനത്ത എസ് പി ജി സംരക്ഷണം ഉണ്ടായിട്ടും ഇങ്ങനെയൊരു അനുഭവമുണ്ടായത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.
ഏതായാലും ക്രമസമാധാന നില തകര്‍ന്നതിനേക്കുറിച്ചന്വേഷിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ അവിടത്തെ ഗവര്‍ണ്ണര്‍ ഇന്ന് തന്നെ സമ്മണ്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ബി.ജെ.പി യെ പരിഹസിച്ച് കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഗുജറാത്തില്‍ പര്യടനം നടത്തുന്നതിനിടെ മോഡി അനുകൂല മുദ്രാവാക്യം മുഴക്കിയെത്തിയ ആള്‍ക്കൂട്ടം രാഹുല്‍ സഞ്ചരിച്ച കാറിനു നേരെ കല്ലെറിയുകയുമായിരുന്നു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. ബനാകാന്ത ജില്ലയിലെ ധനേരയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനു നേരെ അക്രമികള്‍ കരിങ്കൊടി കാണിക്കുകയും കല്ലെറിയുകയായിരുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ഗുജറാത്തില്‍ സംഘ് പരിവാറിന്റെ ആക്രമണം. അസഹിഷ്ണുക്കളായ ഭീരുക്കളുടെ രീതിയാണ് കായികമായുള്ള ഇത്തരം ആക്രമണങ്ങള്‍. തീവ്രവാദികളാല്‍ അറുംകൊല ചെയ്യപ്പെട്ട രണ്ട് രക്തസാക്ഷികളുടെ കുടുംബത്തിലെ അംഗമായ അദ്ദേഹത്തിന് ഇന്ത്യയിലെ ഏറ്റവും കനത്ത എസ് പി ജി സംരക്ഷണം ഉണ്ടായിട്ടും ഇങ്ങനെയൊരു അനുഭവമുണ്ടായത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്.
ഏതായാലും ക്രമസമാധാന നില തകര്‍ന്നതിനേക്കുറിച്ചന്വേഷിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ അവിടത്തെ ഗവര്‍ണ്ണര്‍ ഇന്ന് തന്നെ സമ്മണ്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Be the first to write a comment.