കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ട് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതോടെ റെയില്‍ മന്ത്രിയായി പിയൂഷ് ഗോല്‍ വരുമെന്ന് ഏകദേശ ധാരണായായി. നിലവില്‍ ചുമതല വഹിക്കുന്ന സുരേഷ് പ്രഭു റെയില്‍ മന്ത്രാലയത്തോടും റെയില്‍വേ കുടുംബത്തോടും യാത്ര പറഞ്ഞുകൊണ്ടു ട്വീറ്റ് ചെയ്തിട്ടുണ്ട. എന്നാല്‍ അദ്ദേഹത്തിന് പുതുതായി എന്ത് ചുമതലയാവും നല്‍കുക എന്ന കാര്യത്തില്‍ തീരുമാനമയാട്ടില്ല.

13 ലക്ഷം വരുന്ന റെയില്‍വേ കുടുംബത്തിലെ എല്ലാവരോടും നിങ്ങളര്‍പ്പിച്ച പിന്തുണയില്‍ നന്ദിയുണ്ട്. സ്‌നേഹവും നന്മയും നേരുന്നു എല്ലാവര്‍ക്കും. ഈ ഓര്‍മ്മകള്‍ എല്ലാകാലത്തും എന്നോടൊപ്പമുണ്ടാകുമെന്നും സുരേഷ് പ്രഭ തന്റെ ട്വീറ്റില്‍ പറഞ്ഞു. പുതിയ ക്ന്ദ്രമന്ത്രിമാരുടെ പ്രതിജ്ഞാ ചടങ്ങുകള്‍ കഴിഞ്ഞ് 13 മിനുറ്റിന് ശേഷമയാരുന്നു സുരേഷ് പ്രഭുവിന്റെ ട്വീറ്റ്.

നേരത്തേ ആഗസ്റ്റ് 23 നു നു നടന്ന റെയില്‍ അപകടത്തിനും ശേഷം രാജി സന്നദ്ധതയുമായി അദ്ദേഹം മുന്നോട്ടു വന്നിരുന്നു.