Connect with us

More

വില്‍ക്കാനുണ്ട് സ്‌റ്റേഷനുകള്‍

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള റെയില്‍വേ പദ്ധതിക്ക് തുടക്കം. ലേലത്തിലൂടെയാണ് റെയില്‍വേ പങ്കാളികളെ തേടുന്നത്.

ആദ്യഘട്ടത്തില്‍ കാണ്‍പൂര്‍ ജങ്ഷന്‍, അലഹബാദ് ജംങ്ഷന്‍ സ്‌റ്റേഷനുകളാണ് ലേലത്തില്‍ വെച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ വഴിയാണ് ലേലം
കാണ്‍പൂരിന്റെ അടിസ്ഥാന ലേലത്തുക – 200 കോടി
അലഹബാദ് ജങ്ഷന്‍ – 200 കോടി
ലേലത്തിയ്യതി ജൂണ്‍ 28
വികസിപ്പിക്കുന്ന മറ്റു റെയില്‍വേ സ്റ്റേഷനുകള്‍
ബംഗളൂരു, മുംബൈ ലോക്മാന്യ തിലക്, താനെ, വിശാഖപട്ടണം, ഹൗറ, അലഹബാദ്, കാമാഖ്യ, ഫരീദാബാദ്, ജമ്മുതാവി, ബംഗളൂരു കന്റോണ്‍മെന്റ്, ഭോപ്പാല്‍, മുംബൈ സെന്‍ട്രല്‍ (മെയിന്‍), ബൊറിവലി, ഇന്‍ഡോര്‍.
കൈമാറിയ സ്റ്റേഷന്‍; ഹബീബ് ഗഞ്ച് (ഭോപ്പാല്‍)
100 കോടി രൂപക്ക് ബന്‍സാല്‍ ഗ്രൂപ്പിനാണ് കൈമാറ്റം. പാര്‍ക്കിങ്, പാര്‍സല്‍ ഭൂമി എന്നിവയടക്കം 350 കോടി രൂപ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീർ പ്രത്യേക പദവി താൽക്കാലികം; കശ്മീരിന് പരമാധികാരമില്ല: സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്

Published

on

ന്യൂഡൽഹി: ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പ്രസ്താവിക്കുന്നു. ജമ്മു കശ്മീരിനുള്ള പ്രത്യോക പദവി താൽക്കാലികം മാത്രമെന്നും കശ്മീരിന് പമാധികാരമില്ലെന്നും കോടതി വ്യക്തമാക്കി. പദവി പിൻവലിക്കുന്ന കാര്യത്തിൽ പാർലമെന്റിന് തീരുമാനം എടുക്കാമെന്നും കോടതി. വിധി പ്രസ്താവം പുരോഗമിക്കുകയാണ്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിൽ ഉൾപ്പെടുന്നു.

Continue Reading

crime

എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിയെ ആക്രമിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്നലെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കയ്യേറ്റമുണ്ടായത്

Published

on

കോണ്‍ഗ്രസ് നേതാവും പെരുമ്പാവൂര്‍ എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പിള്ളിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്നലെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കയ്യേറ്റമുണ്ടായത്.

ആക്രമണത്തെ തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ചികിത്സ തേടി. ഇരുപതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നാണ് ആക്രമിച്ചതെന്നും എംഎല്‍എ പറയുന്നു. പൊലീസ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മര്‍ദ്ദനത്തില്‍ എംഎല്‍എയുടെ െ്രെഡവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Continue Reading

crime

പോക്സോ കേസ്: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി റിമാൻഡിൽ

ഏട്ടാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പൊലീസ് ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്

Published

on

കണ്ണൂർ: പോക്സോ കേസിൽ ഡിവൈഎഫ്ഐ നേതാവ്‌ റിമാൻഡിൽ. കണ്ണൂർ പെരിങ്ങോം പൂവത്തിൻ കീഴിലെ അക്ഷയ് ബാബുവാണ് റിമാൻഡിലായത്. ഏട്ടാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പൊലീസ് ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്നലെയാണ് റിമാൻഡ് ചെയ്തത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് അക്ഷയ്.

Continue Reading

Trending