ചെന്നൈ: തമിഴ്‌നാട്ടിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനീകാന്ത് തിരുവണ്ണാമലയില്‍ നിന്നു മത്സരിക്കുമെന്നു സഹോദരന്‍ സത്യനാരാണയ റാവു.
രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി താരവും പാര്‍ട്ടി ഓവര്‍സിയര്‍ തമിഴരുവി മണിയന്‍, ചീഫ് കോഓര്‍ഡിനേറ്റര്‍ അര്‍ജുന മൂര്‍ത്തി എന്നിവരും നടത്തിയ ചര്‍ച്ചയില്‍ രജനീകാന്ത് രൂപീകരിക്കുന്ന പാര്‍ട്ടിയുടെ എല്ലാ സമിതികളിലും ചുരുങ്ങിയതു 5% വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ തീരുമാനിച്ചിരുന്നു.

രജനി മക്കള്‍ മന്‍ട്രം കണ്‍വീനര്‍ വി.എം.സുധാകറും യോഗത്തില്‍ പങ്കെടുത്തു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യവും കമ്മിറ്റികളില്‍ ഉറപ്പാക്കണമെന്നു നേതൃത്വം നിര്‍ദേശിച്ചു.

ബൂത്ത് തല കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയാക്കാന്‍ താരം നിര്‍ദേശം നല്‍കി. ബൂത്ത് തലം മുതല്‍ വനിതാ പ്രാതിനിധ്യമുറപ്പാക്കണം. ഇന്ന് 70ാം ജന്മദിനാഘോഷത്തിനു ശേഷം രജനീകാന്ത് 14നു ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്കു തിരിക്കും. പിന്നീട് പാര്‍ട്ടി പ്രഖ്യാപിക്കുന്ന തീയതി അറിയിക്കുന്നതിനായിരിക്കും താരം തിരിച്ചെത്തുക. 31നാണു തീയതി പ്രഖ്യാപനം. പൊങ്കല്‍ ദിവസം പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണു സൂചന.