പ്രഭാസ് നായകനായി എത്തുന്ന പാന്‍-ഇന്ത്യന്‍ ഹൊറര്‍-ഫാന്റസി ചിത്രം ‘രാജാസാബ’ തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നു. ചിത്രത്തിന്റെ അത്യാശ്ചര്യങ്ങള്‍ നിറഞ്ഞ ട്രെയ്ലര്‍ 2.0 ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുകയാണ്. കൗതുകവും വിസ്മയവും ഒരുപോലെ സൃഷ്ടിക്കുന്ന ബ്രഹ്‌മാണ്ഡ ദൃശ്യങ്ങളാണ് പുതിയ ട്രെയ്ലറിന്റെ മുഖ്യാകര്‍ഷണം. ജനുവരി 9നാണ് ‘രാജാസാബ്’ വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുന്നത്.
ഐതിഹ്യങ്ങളും മിത്തുകളും, എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയാണ് റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ ഈ ഹൊറര്‍ ഫാന്റസി ത്രില്ലര്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ ട്രെയ്ലര്‍ സൂചിപ്പിച്ചതുപോലെ, പ്രഭാസിന്റെ ഇരട്ടവേഷം ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നാണ്. രണ്ടാം ട്രെയ്ലര്‍ സിനിമയില്‍ ഒളിപ്പിച്ചിട്ടുള്ള കൂടുതല്‍ സര്‍പ്രൈസുകളിലേക്കാണ് വെളിച്ചം വീശുന്നത്.
ട്രെയ്ലറില്‍ സഞ്ജയ് ദത്ത്, സെറീന വഹാബ് എന്നിവരുടെ ഇതുവരെ കാണാത്ത അഭിനയ മുഹൂര്‍ത്തങ്ങളും ശ്രദ്ധേയമാണ്. ഹൊറര്‍, ഫാന്റസി, റൊമാന്‍സ്, കോമഡി എന്നിവയെ മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമായി സമന്വയിപ്പിച്ചാണ് ട്രെയ്ലര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ക്യാരക്ടര്‍ പോസ്റ്ററുകളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
‘കല്‍ക്കി 2898 എ.ഡി’യ്ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമായ ‘രാജാസാബ്’ ഇന്ത്യന്‍ സിനിമയില്‍ സമാനതകളില്ലാത്ത ഒരു സൂപ്പര്‍ നാച്ച്വറല്‍ ദൃശ്യ വിരുന്നായിരിക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്. പ്രഭാസിനൊപ്പം ബൊമന്‍ ഇറാനി, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള പുതിയ ലുക്കിലും സ്റ്റൈലിലും പ്രഭാസിനെ ഡബിള്‍ റോളില്‍ അവതരിപ്പിച്ചിരിക്കുകയാണ്.
‘ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍’ എന്ന ടാഗ് ലൈനോടെയാണ് ‘രാജാസാബ’് പ്രേക്ഷകരിലേക്ക് എത്തുന്നത്. അമാനുഷിക ഘടകങ്ങളും മിത്തുകളും നിറഞ്ഞ ഒരു ഹൊറര്‍ എന്റര്‍ടെയ്നറായി ചിത്രത്തെ അവതരിപ്പിക്കുന്നതാണ് അണിയറപ്രവര്‍ത്തകര്‍. ‘പ്രതി റോജു പാണ്ഡഗെ’, ‘മഹാനുഭാവുഡു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘രാജാസാബ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍-ഇന്ത്യന്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.
പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് വിവേക് കുച്ചിബോട്ലയാണ്. ഇന്ത്യന്‍ സിനിമയില്‍ ഒരു ഹൊറര്‍ ചിത്രത്തിനായി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റ് ‘രാജാസാബിന്’ വേണ്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാങ്കേതിക വിഭാഗം, സംഗീതം-തമന്‍ എസ്.,ഛായാഗ്രഹണം-കാര്‍ത്തിക് പളനി,ചിത്രസംയോജനം-കോത്തഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍ – രാംലക്ഷ്മണ്‍ മാസ്റ്റേഴ്സ്, കിംഗ് സോളമന്‍,വിഎഫ്എക്സ് – ആര്‍. സി. കമല്‍ കണ്ണന്‍ (ബാഹുബലി ഫെയിം),പ്രൊഡക്ഷന്‍ ഡിസൈന്‍ – രാജീവന്‍,ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ -എസ്. എന്‍. കെ.