ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. രാംഗോപാല്‍ യാദവ് പാര്‍ട്ടിയില്‍ തുടരുമെന്നും എസ്.പിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് അംഗമായിരിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷിക്കുന്നുവെന്നും മുലായം സിങ് ഒരിക്കലും തനിക്ക് എതിരായിരുന്നില്ലെന്നും രാം ഗോപാല്‍ പ്രതികരിച്ചു. പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.