Connect with us

Culture

പണമില്ലെങ്കില്‍ കെജ്‌രിവാളിനായി സൗജന്യമായി വാദിക്കാമെന്ന് രാം ജത്മലാനി

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തന്റെ ഫീസടയ്ക്കാന്‍ പണമില്ലെങ്കില്‍ സൗജന്യമായി വാദിക്കാമെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ രാം ജത്മലാനി. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ ക്രിമിനല്‍, സിവില്‍ മാനനഷ്ട കേസുകള്‍ വാദിക്കുന്നതിന് ചിലവായ ഫീസ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അടയ്ക്കാന്‍ ആവശ്യപ്പെട്ട കേജ് രിവാളിന്റെ നടപടി വിവാദമായ സാഹചര്യത്തിലാണ് രാം ജത്മലാനിയുടെ പ്രസ്താവന.


ജെയ്റ്റ്‌ലി നല്‍കിയ അപകീര്‍ത്തി കേസില്‍ അഭിഭാഷകന്റെ ഫീസായ 3.8 കോടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും അനുവദിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടതായി പ്രതിപക്ഷം ആരോപണമുര്‍ത്തിയിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഡല്‍ഹി മുഖ്യമന്ത്രി നികുതി വരുമാനത്തില്‍ നിന്നും ചലവഴിക്കുകയാണെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.


അതേസമയം, തനിക്ക് കെജ്രിവാള്‍ 3.8 കോടി രൂപ ഫീസ് നല്‍കാനുണ്ടെന്ന ആരോപണത്തിന് കടുത്ത മറുപടിയുമായാണ് പ്രമുഖ അഭിഭാഷകന്‍ രംഗത്തെത്തിയത്. പ്രതിപക്ഷ വിമര്‍ശനം തന്റെ വാദങ്ങളെ ഭയക്കുന്ന കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇളക്കി വിട്ടതാണെന്ന് പറഞ്ഞ രാം ജത്മലാനി, ഫീസ് വഹിക്കാന്‍ കഴിയില്ലെങ്കില്‍ കെജ്‌രിവാളിന് വേണ്ടി വാദിക്കാന്‍ പണം ആവശ്യപ്പെടില്ലെന്ന് വ്യക്തമാക്കി.

പണം ഉള്ളവരില്‍ നിന്ന് മാത്രമാണ് ഞാന്‍ ഫീസ് ഈടാക്കുന്നത്. സാധാരണ ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും കെജ്രിവാള്‍ തനിക്ക് ഫീസ് നല്‍കേണ്ടതില്ല. ഡല്‍ഹി സര്‍ക്കാരിന് പണം നല്‍കാന്‍ സാധിക്കില്ലെങ്കില്‍ ഞാന്‍ സൗജന്യമായി വാദിക്കാം. കേജ്‌രിവാളിനെ ഒരു പാവപ്പെട്ട ഇടപാടുകാരനായി കണക്കാക്കിക്കൊള്ളാമെന്നും പാവങ്ങള്‍ക്ക് വേണ്ടി സൗജന്യമായി വാദിക്കാന്‍ താന്‍ തയാറാണും ജത്മലാനി കൂട്ടിച്ചേര്‍ത്തു.

നേരത്തെ കേസ് വാദിച്ചതിന് 3.8 കോടി രൂപയുടെ ബില്‍ അദ്ദേഹം കേജ്‌രിവാളിന് നല്‍കിയിരുന്നു. ഒരു സിറ്റിങ്ങിനായി 22 ലക്ഷം വീതവും ജൂനിയര്‍ വക്കീലന്മാര്‍ക്കായി ഒരു കോടിയുടെയും ബില്ലാണ് അദ്ദേഹം സമര്‍പ്പിച്ചത്.

entertainment

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് നവംബര്‍ 28ന്

വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ‘ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് തീയതി പുറത്ത്. നവംബര്‍ 28 വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’.

ഇപ്പൊള്‍ ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന ‘ഐ ആം ഗെയിം’ ല്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍ എന്നിവരും വേഷമിടുന്നുണ്ട്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാര്‍ എന്നീ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിട്ടുള്ള അന്‍പറിവ് മാസ്റ്റേഴ്‌സ് ‘ആര്‍ഡിഎക്‌സ്’ എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, മേക്കപ്പ് – റോണക്‌സ് സേവ്യര്‍. കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍- രോഹിത് ചന്ദ്രശേഖര്‍. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, VFX – തൗഫീഖ് – എഗ്വൈറ്റ്, പോസ്റ്റര്‍ ഡിസൈന്‍- ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്‌സ് – കണ്ണന്‍ ഗണപത്, സ്റ്റില്‍സ്- എസ് ബി കെ, പിആര്‍ഒ- ശബരി

Continue Reading

Film

റിലീസ് തീയതി പ്രഖ്യാപിച്ചു; മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ ഡിസംബറില്‍ തിയറ്ററുകളില്‍

Published

on

മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരുന്ന ‘കളങ്കാവല്‍’ റിലീസ് തീയതി ഒടുവില്‍ പ്രഖ്യാപിച്ചു. ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മുമ്പ് നവംബര്‍ 27 എന്നാണ് റിലീസ് നിശ്ചയിച്ചിരുന്നത്, എന്നാല്‍ പിന്നീടാണ് തീയതി മാറ്റിയത്. ടീസറില്‍ നിന്നുമാണ് മമ്മൂട്ടി ശക്തമായ വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന നിഗമനം പ്രേക്ഷകരിലുണ്ടായത്.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണു തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും സംവിധായകന്‍ ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘കുറുപ്പ്’ സിനിമയുടെ കഥയും ജിതിന്‍ തന്നെയായിരുന്നു ഒരുക്കിയത്. ഈ ചിത്രത്തില്‍ മമ്മൂട്ടി ഒരു സീരിയല്‍ കില്ലറുടെ വേഷത്തിലാണ് എത്തുന്നത്. വിനായകന്‍ ഒരുപ്രത്യേക പൊലീസ് ഓഫിസറുടെ വേഷം കൈകാര്യം ചെയ്യുന്നു. ജിബിന്‍ ഗോപിനാഥും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.

Continue Reading

Film

ഐ.എഫ്.എഫ്.കെ : അന്താരാഷ്ട്ര മത്സരത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍

ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്.

Published

on

തിരുവനന്തപുരം: ഡിസംബര്‍ 12 മുതല്‍ 19 വരെ നടക്കുന്ന 29ണ്ടാം കേരള രാജ്യാന്തര ചലച്ചിത്ര മേളക്കായുള്ള (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി. ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മേളയിലെ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ആകെ ഏഴ് ചിത്രങ്ങളാണ്. ഈ വിഭാഗത്തിലെ ഏക മലയാളചിത്രമായി ദേശീയപുരസ്‌കാരജേതാവ് സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍’ ഉള്‍പ്പെടുത്തി.

കൂടാതെ കന്നഡ ചിത്രം അമ്മാങ് ഹില്‍ബെഡാ (Don’t tell mother), ഹിന്ദി ചിത്രങ്ങളായ ലാപ്റ്റീന്‍, ഫുള്‍ പ്ലേറ്റ്, അലാവ്, സോങ്‌സ് ഓഫ് ഫര്‍ഗോട്ടണ്‍ ട്രീസ്, ബംഗാളി ചിത്രം മൊറിചിക (Mirage) എന്നിവയും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളാണ് ഇത്തവണ. ഇതില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ശ്രദ്ധേയമാണ് ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ‘തന്തപ്പേര്’, സഞ്ജു സുരേന്ദ്രന്റെ ‘ഇഫ് ഓണ്‍ എ വിന്‌റേഴ്‌സ് നൈറ്റ’്. അഞ്ച് സ്പാനിഷ് ചിത്രങ്ങള്‍ക്കും പ്രമുഖ സ്ഥാനമുണ്ട്.

ബിഫോര്‍ ദി ബോഡി, ക്യൂര്‍പോ സിലെസ്റ്റ്, ഹൈഡ്ര, കിസ്സിങ് ബഗ്, ദി കറണ്ട്‌സ്. അന്താരാഷ്ട്ര മത്സരത്തില്‍ റഷ്യന്‍ ചിത്രം ‘ബാക്ക്’റാബിറ്റ്, വൈറ്റ്’റാബിറ്റ്’, അഫ്ഗാന്‍പേര്‍ഷ്യന്‍ ചിത്രം ‘സിനിമാ ജസീറ’, ബംഗാളി ‘ഷാഡോ ബോക്‌സ്’, ഖസാക്കി ‘ദി എലീസ്യന്‍ ഫീല്‍ഡ്’, അറബി ‘ദി സെറ്റില്‍മെന്റ്’, ജാപ്പനീസ് ‘ടു സീസണ്‍സ്, ടു ട്രെയ്‌ഞ്ചേഴ്‌സ്’, ചൈനീസ് ‘യെന്‍ ആന്‍ഡ് ഐലീ’ എന്നിവയും പ്രദര്‍ശിപ്പിക്കും. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ 12 ചിത്രങ്ങളുണ്ട്: സമസ്താ ലോക, അംബ്രോസിയ, കാത്തിരിപ്പ്, ചാവുകല്യാണം, മോഹം, എബ്ബ്, പെണ്ണും പൊറാട്ടും, ഒരു അപസാരക കഥ, അന്യരുടെ ആകാശങ്ങള്‍, ആദി സ്‌നേഹത്തിന്റെ വിരുന്നുമേശ, ശവപ്പെട്ടി, ശേഷിപ്പ് എന്നിവ.

Continue Reading

Trending