ന്യൂഡല്‍ഹി: ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് പാര്‍ലമെന്റില്‍. എം.എല്‍.എയെ രക്ഷപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് രമ്യ ആരോപിച്ചു. ഇതിനിടെ രമ്യയുടെ പ്രസംഗം തടസപ്പെടുത്താന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവര്‍ ശ്രമിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം മുഴുവന്‍ ഇല്ലാതാക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് നിതി കിട്ടാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ ഇടപെടേണ്ടി വന്നുവെന്നത് രാജ്യത്തിന് അപമാനമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു.