തിരുവനന്തപുരം: റേഷന്‍ വിതരണത്തില്‍ വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാറിന്റെ നടപടി കുറ്റകരമാണെന്ന് കേന്ദ്ര പെട്രോളിയം പാചകവാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഏകദിന ഉപവാസ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം നോട്ട് അസാധുവാക്കലിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് വ്യക്തമാകുന്നില്ലെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.