തുടര്‍ച്ചയായ രണ്ടാം തവണയും ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ച് റയല്‍ മാഡ്രിഡ്. സയ്യിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ അല്‍ ജസീറയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് ക്ലബ് കലാശപ്പോരാട്ടത്തിലേക്ക് പ്രവേശനം നേടിയത്.

ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്. 41-ാം മിനിറ്റി റൊമാരിന്യോയുടെ ഗോളിലാണ് അല്‍ ജസീറ ലീഡ് നേടിയത്. 53-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റയലിനെ ഒപ്പമെത്തിച്ചു. 81-ാം മിനിറ്റില്‍ ഗരെത് ബെയ്ല്‍ വിജയഗോളും വലയിലാക്കി.

അതേസമയം റയലിന്റെ വിജയത്തില്‍ ടീം പരിശീലകന്‍ സിദാന്‍ വാര്‍ത്താ സമ്മേളനം നടത്തി. രഅേതേസമയം റയലിന്റെ വിജയത്തില്‍ ടീം പരിശീലകന്‍ സിദാന്‍ വാര്‍ത്താ സമ്മേളനം നടത്തി. എല്ലാ മത്സരങ്ങളിലും ഒരേ ടീമിന് ജയിക്കാന്‍ കഴിയില്ലെന്നും ഫുട്‌ബോള്‍ അത്തരത്തിലൊരു കളിയാണെന്നും സിദാന്‍ പറഞ്ഞു. ചില മത്സരങ്ങളില്‍ നന്നായി ഗോളടിക്കാന്‍ സാധിക്കും എന്നാല്‍ എല്ലാ കളികളിലും അതേ ഗോളടികള്‍ ആവര്‍ത്തിക്കില്ലെന്നും റയലിന്റെ സമീപകാല മത്സരങ്ങളെ വിലയിരുത്തി സിദാന്‍ പറഞ്ഞു. റയലിനെതിരായ വിമര്‍ശനങ്ങള്‍ക്കും സിദാന്‍ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കി.