ജനുവരിയില്‍ യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുമ്പോള്‍ ഏറ്റവുമധികം സൂപ്പര്‍ താരങ്ങളെ വില്‍പ്പനക്ക് വെക്കുന്നത് റയല്‍ മാഡ്രിഡായിരിക്കും. ക്യാപ്റ്റന്‍ ബ്രസിലുകാരന്‍ മാര്‍സിലോ, വെയില്‍സിന്റെ നായകന്‍ ഗ്യാരത്ത് ബെയില്‍, സ്പാനിഷ് ദേശീയ താരം ഇസ്‌ക്കോ, ബെല്‍ജിയത്തിന്റെ നായകന്‍ ഈഡന്‍ ഹസാര്‍ഡ്, മരിയാനോ ഡയസ്, ലുകാ ജോവിക് തുടങ്ങിയവരെയാണ് വില്‍പ്പനക്ക് വെക്കുന്നത്. ഇവരില്‍ റയല്‍ കോടികള്‍ പ്രതിഫലം നല്‍കുന്നത് ബെയിലിനാണ്. അദ്ദേഹം ഈ സീസണില്‍ ഇത് വരെ കളിച്ചത് മൂന്ന് മല്‍സരങ്ങളില്‍ മാത്രമാണ്. അവസാന സീസണില്‍ അദ്ദേഹം ലോണിന് ടോട്ടനത്തില്‍ കളിച്ചിരുന്നു. ഇവിടെയെത്തിയപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു. ഹസാര്‍ഡ് വന്‍ ദുരന്തമായിരുന്നു. ഇസ്‌ക്കോയോടും കോച്ച് അന്‍സലോട്ടിക്ക് താല്‍പ്പര്യമില്ല.