Connect with us

kerala

‘കേരളത്തില്‍ പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും’

എവിടെയെങ്കിലും രോഗം കൂടുതലായി കണ്ടാല്‍ അവിടെ പ്രാദേശിക ലോക്ഡൗണ്‍ വേണ്ടി വരും

Published

on

കണ്ണൂര്‍ : സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കാജനകമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി പ്രായോഗികമല്ല. ലോക്ഡൗണിലേക്ക് പോകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എവിടെയെങ്കിലും രോഗം കൂടുതലായി കണ്ടാല്‍ അവിടെ പ്രാദേശിക ലോക്ഡൗണ്‍ വേണ്ടി വരും.

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ട്. വലിയ ക്യാമ്പ് വെച്ച് എല്ലാവര്‍ക്കും വാക്‌സിന്‍ കൊടുക്കുക എന്ന ദൗത്യം നിര്‍വഹിക്കാനൊരുങ്ങുമ്പോള്‍ വാക്‌സിന്റെ കുറവ് നല്ലതോതില്‍ അനുഭവപ്പെടുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടിയ അളവില്‍ വാക്‌സിന്‍ ലഭ്യമായില്ലെങ്കില്‍ മാസ് വാക്‌സിനേഷന്‍ ക്യാമ്പ് അവതാളത്തിലാകുമെന്ന് മന്ത്രി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റ 24 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

Published

on

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി ചേകാടി എയുപി സ്‌ക്കൂളിലെ വിനോദയാത്ര സന്തോഷത്തിനിടയില്‍ തന്നെ ആശങ്കയിലാക്കി. യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റ 24 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

കഴിഞ്ഞ ദിവസമാണ് സ്‌കൂളില്‍ നിന്ന് വിനോദയാത്രക്ക് പോയത്. യാത്രാമധ്യേ കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് അധ്യാപകര്‍ അവരെ ആശുപത്രിയിലെത്തിച്ചത്. വിനോദയാത്രയ്ക്കായി കൊണ്ടുപോയ ഭക്ഷണത്തിലാണ് വിഷബാധ സംശയിക്കുന്നതെന്ന് പ്രാഥമിക നിഗമനം.

വിദ്യാര്‍ത്ഥികള്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരും സ്‌കൂള്‍ ഭരണസമിതിയും അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

Continue Reading

kerala

പാലത്തായി പീഡനക്കേസ്; വര്‍ഗീയ പരാമര്‍ശം നടത്തി സിപിഎം നേതാവ് ഹരീന്ദ്രന്‍

പ്രതി ഹിന്ദുവായതിനാല്‍ മുസ്ലിം ലീഗും എസ്ഡിപിഐയും കേസില്‍ ഇടപെട്ടുവെന്നാണ് ഹരീന്ദ്രന്റെ വിവാദ പ്രസ്താവന.

Published

on

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ വര്‍ഗീയ പരാമര്‍ശം നടത്തി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രന്‍. പ്രതി ഹിന്ദുവായതിനാല്‍ മുസ്ലിം ലീഗും എസ്ഡിപിഐയും കേസില്‍ ഇടപെട്ടുവെന്നാണ് ഹരീന്ദ്രന്റെ വിവാദ പ്രസ്താവന.

അതേസമയം, പ്രതി പത്മരാജനെ അനുകൂലിച്ച് ബി.ജെ.പിസംഘപരിവാര്‍ നേതാക്കള്‍ രംഗത്തെത്തിരുന്നു. തലശ്ശേരി പോക്‌സോ കോടതി ഈ മാസം 15ആണ്.

ഈ മാസം 15നാണ് പാലത്തായി പീഡനക്കേസില്‍ അധ്യാപകനായ ആര്‍എസ്എസ് നേതാവും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂര്‍ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസില്‍ കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷ വിധിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെ 40 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. സംഘപരിവാര്‍ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജന്‍. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 376എബി
ഐപിസി പ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗികാതിക്രമവും, ജീവപര്യന്തവും 1 ലക്ഷം രൂപ പിഴയും പോക്‌സോ സെക്ഷന്‍ 5(എഫ്) പ്രകാരം 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും പോക്‌സോ സെക്ഷന്‍ 5(എല്‍) പ്രകാരം 20 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു.

Continue Reading

kerala

സ്പായിലെ മാലമോഷണ കേസ്: പണം തട്ടിയ എസ്ഐ ബൈജുവിനെ സസ്പെന്‍ഡ് ചെയ്തു

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തട്ടിയെടുത്ത തുകയായ നാല് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Published

on

കൊച്ചി: സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിവില്‍ പൊലീസ് ഓഫീസറിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ. കെ. ബൈജുവിനെ സസ്പെന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തട്ടിയെടുത്ത തുകയായ നാല് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ എസ്ഐ ബൈജുവിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം ശക്തമാക്കി. സ്പാ നടത്തുന്ന യുവതിയെയും ഉള്‍പ്പെടെ മൂന്ന് പേരെ പ്രതികളായി പൊലീസ് ചേര്‍ത്തിട്ടുണ്ട്. ബൈജുവിന്റെ കൂട്ടാളിയെ പൊലീസ് ഇതിനകം പിടികൂടിയപ്പോള്‍, യുവതി ഒളിവിലാണ്.

സംഭവം നവംബര്‍ 8നാണ് നടന്നത്. സിപിഒ സ്പായില്‍ എത്തിയതിന് പിന്നാലെ യുവതി മാല നഷ്ടമായെന്ന് പൊലീസില്‍ പരാതി നല്‍കി. സിപിഒ മാല എടുത്തുവെന്നാണ് അവള്‍ ആരോപിച്ചത്. തുടര്‍ന്ന് എസ്ഐ ബൈജുവും സംഘവും മോഷണവിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സിപിഒയില്‍ നിന്ന് നാല് ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്.

 

Continue Reading

Trending