crime

പമ്പ് ജീവനക്കാരൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കവർച്ച; മുഖ്യപ്രതി പിടിയിൽ

By webdesk13

December 04, 2023

കോഴിക്കോട് ഓമശേരി മാങ്ങാപൊയിലിലെ പെട്രോൾ പമ്പിൽ ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച നടത്തിയ കേസിൽ മുഖ്യ പ്രതി അറസ്‌റ്റിൽ. വയനാട് കാവുമന്ദം സ്വദേശി അൻസാറാണ് മുക്കം പൊലീസിൻ്റെ പിടിയിലായത്. പെട്രോൾ പമ്പിലെ ആക്രമണത്തിന് ശേഷം ഇയാൾ ഗോവയിലേക്കാണ് മുങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

പിന്നീട് വയനാട്ടിലെത്തിയപ്പോൾ പൊലീസിൻ്റെ വലയിലാവുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ജീവനക്കാരൻ്റെ മുഖത്ത് മുണ്ടുരിഞ്ഞ് കെട്ടുന്നതായി കാണുന്നയാളാണ് അൻസാർ, അൻസാറിനെ നാളെ കോടതിയിൽ ഹാജരാക്കും. മറ്റു 3 പ്രതികളെ നേരത്ത പിടികൂടിയിരുന്നു.