മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് എവര്‍ട്ടനിലേക്ക് കൂടുമാറിയ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി തന്റെ മുന്‍ ക്ലബ്ബിലേക്കുള്ള മടക്കം ആഘോഷമാക്കിയത് തകര്‍പ്പന്‍ ഗോളോടെ. താന്‍സാനിയയില്‍ പ്രീസീസണ്‍ സന്ദര്‍ശനം നടത്തുന്ന എവര്‍ട്ടനു വേണ്ടി കെനിയന്‍ ടീം ഗോര്‍ മഹിയക്കെതിരെയാണ് റൂണി മനോഹര ഗോള്‍ നേടിയത്. 34-ാം മിനുട്ടില്‍ 35 വാര അകലെ നിന്നുള്ള റൂണിയുടെ ഷോട്ട് ഗോള്‍കീപ്പര്‍ക്ക് പിടിനല്‍കാതെ വലയിലേക്കിറങ്ങിയ കാഴ്ച മനോഹരമായിരുന്നു.

13 വര്‍ഷത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാസം അവസാനിപ്പിച്ച റൂണി കഴിഞ്ഞയാഴ്ചയാണ് എവര്‍ട്ടനില്‍ ചേര്‍ന്നത്.