Connect with us

Auto

‘ഇനി എല്ലാം നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്’ ; കസ്റ്റമൈസേഷന്‍ സൗകര്യവുമായി റോയല്‍ എന്‍ഫീല്‍ഡ്

തുടക്കത്തില്‍ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജി ടി 650 ബൈക്കുകള്‍ മാത്രമാണ് എംഐവൈ കോണ്‍ഫിഗറേറ്ററില്‍ ഇടംപിടിക്കുക

Published

on

ഉപയോക്താക്കളുടെ അഭിരുചികള്‍ക്കും താല്‍പര്യങ്ങള്‍ക്കുമൊത്തു മോട്ടോര്‍ സൈക്കിളില്‍ പുതുമുകളും പരിഷ്‌കാരങ്ങളും നടപ്പാക്കാന്‍ അവസരമൊരുക്കി റോയല്‍ എന്‍ഫീല്‍ഡ്. മെയ്ക്ക് ഇറ്റ് യുവേഴ്‌സ് അഥവാ എം ഐ വൈ എന്നു പേരിട്ട, മൊബൈല്‍ ആപ്ലിക്കേഷന്‍ അധിഷ്ഠിത ത്രിമാന കോണ്‍ഫിഗറേറ്റര്‍ വഴിയാണ് ബുള്ളറ്റ് നിര്‍മാതാക്കള്‍ ഈ അവസരം ലഭ്യമാക്കുന്നത്. തുടക്കത്തില്‍ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജി ടി 650 ബൈക്കുകള്‍ മാത്രമാണ് എംഐവൈ കോണ്‍ഫിഗറേറ്ററില്‍ ഇടംപിടിക്കുക.

ബൈക്ക് ബുക്ക് ചെയ്യുന്ന വേളയില്‍ തന്നെ നിറം, ട്രിം, ഗ്രാഫിക്‌സ്, മോട്ടോര്‍ സൈക്കിള്‍ അക്‌സസറി തുടങ്ങിയവയിലൊക്കെ സ്വന്തം താല്‍പര്യങ്ങളും അഭിരുചികളും പ്രകടിപ്പിക്കാന്‍ അവസരം നല്‍കും. ആപ് വഴി ബുക്കിങ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ വാഹന ഡെലിവറിയുടെ സമയക്രമം സംബന്ധിച്ച അറിയിപ്പും ഉപയോക്താവിന് ലഭിക്കും.

ഉപയോക്താവിന്റെ അഭിരുചികള്‍ കൂടി പരിഗണിച്ചു മോട്ടോര്‍ സൈക്കിളുകള്‍ നിര്‍മിച്ചു നല്‍കുന്ന രീതിക്കാണു തുടക്കമാവുന്നതെന്ന് ‘എം ഐ വൈ’ അവതരിപ്പിച്ച റോയല്‍ എന്‍ഫീല്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വിനോദ് കെ ദാസരി വ്യക്തമാക്കി. തന്റെ താല്‍പര്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ബൈക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ഉപയോക്താവ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ചെന്നൈ ശാലയില്‍ ബൈക്ക് നിര്‍മിച്ചു നല്‍കാനാണു പദ്ധതിയെന്നു ദാസരി വിശദീകരിച്ചു.

Auto

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവി ”ഇ-വിറ്റാര” ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ കമ്പനി തന്റെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ”ഇ-വിറ്റാര”യെ ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

Published

on

ഇന്ത്യയിലെ കാര്‍ വിപണിയില്‍ പുതിയ അധ്യായം തുറക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസുക്കി. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ കമ്പനി തന്റെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ”ഇ-വിറ്റാര”യെ ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

ഗുജറാത്തിലെ മാരുതി സുസുക്കി പ്ലാന്റിലാണ് ഇ-വിറ്റാരയുടെ നിര്‍മ്മാണം ആരംഭിച്ചത്. ഇവിടെ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ ഇപ്പോള്‍ യൂറോപ്യന്‍ വിപണിയിലേക്കും കയറ്റി അയക്കുന്നു. ഓഗസ്റ്റില്‍ കയറ്റുമതി ആരംഭിച്ചതിനുശേഷം ഏകദേശം 7,000 യൂണിറ്റ് ഇ-വിറ്റാര യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചതായി കമ്പനി അറിയിച്ചു.

യുകെ, ജര്‍മ്മനി, നോര്‍വേ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, ഹംഗറി, ഐസ്ലാന്‍ഡ്, ഓസ്ട്രിയ, ബെല്‍ജിയം തുടങ്ങിയ 12 യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഇതിനകം 2,900-ലധികം യൂണിറ്റുകള്‍ കയറ്റി അയച്ചത്.

ഇ-വിറ്റാരയുടെ ഡിസൈന്‍ മാരുതി സുസുക്കി ഇവിഎക്‌സ് കോണ്‍സെപ്റ്റില്‍ നിന്നാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രധാന സവിശേഷതകള്‍: 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍ (IRVM), സെമി-ലെതറെറ്റ് സീറ്റുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്

ബാറ്ററി ഓപ്ഷനുകളും പ്രകടനവും: 49 kWh ബാറ്ററി – 144 bhp പവര്‍ (ഫ്രണ്ട്-വീല്‍ ഡ്രൈവ്), 61 kWh ബാറ്ററി – 174 bhp പവര്‍ (ഓള്‍-വീല്‍ ഡ്രൈവ് ഡ്യുവല്‍ മോട്ടോര്‍ കോണ്‍ഫിഗറേഷന്‍)

ഇ-വിറ്റാരയുടെ ഇന്ത്യയിലെ വിലയും റേഞ്ച് വിശദാംശങ്ങളും ഡിസംബര്‍ ലോഞ്ച് ദിനത്തില്‍ പ്രഖ്യാപിക്കും. രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ, മഹീന്ദ്ര, ഹുണ്ടായി എന്നിവരോട് മത്സരം കടുപ്പിക്കാനാണ് മാരുതി സുസുക്കിയുടെ നീക്കം.

Continue Reading

Auto

22 വര്‍ഷത്തിന് ശേഷം തിരിച്ചുവരവ്: നവംബര്‍ 25ന് ടാറ്റ സിയറ ഇന്ത്യന്‍ വിപണിയില്‍

പുതിയ സിയറയില്‍ കോംപാക്ട് എസ് യു വി വിഭാഗത്തിലെ ഏറ്റവും വലിയ പനോരാമിക് സണ്‍റൂഫ് ഉള്‍പ്പെടും.

Published

on

മുംബൈ: 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന പുതിയ സിയറ വാഹനലോകത്ത് വലിയ ആവേശം സൃഷ്ടിക്കുന്നു. ”ദ ലെജന്‍ഡ് റിട്ടേണ്‍സ്” എന്ന പേരില്‍ പുറത്തിറങ്ങിയ പുതിയ ടീസറില്‍ ഇന്റീരിയര്‍ ഡിസൈന്‍ ആദ്യമായി വ്യക്തമാകുന്നു. നവംബര്‍ 25ന് സിയറ ഇന്ത്യന്‍ വിപണിയില്‍ എത്തും.

പുതിയ സിയറയില്‍ കോംപാക്ട് എസ് യു വി വിഭാഗത്തിലെ ഏറ്റവും വലിയ പനോരാമിക് സണ്‍റൂഫ് ഉള്‍പ്പെടും. കൂടാതെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സെന്‍ട്രല്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഫ്രണ്ട് പാസഞ്ചറിനുള്ള പ്രത്യേക ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍ എന്നിവയടങ്ങിയ ത്രിപ്പിള്‍ സ്‌ക്രീന്‍ സജ്ജീകരണം ലഭ്യമാകും എന്നാണ് സൂചന.

ടാറ്റയുടെ മോഡല്‍ നിരയില്‍ സിയറ കര്‍വ്, ഹാരിയര്‍ മോഡലുകള്‍ക്കിടയിലായിരിക്കും സ്ഥാനം നേടുക. വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയവയാണ് സിയറയുടെ പ്രധാന എതിരാളികള്‍.

ആദ്യം ഐസിഇ (പെട്രോള്‍/ഡീസല്‍) പതിപ്പായി സിയറ എത്തും. തുടര്‍ന്ന് ഇലക്ട്രിക് പതിപ്പും പുറത്തിറങ്ങും. 2023-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സെപ്റ്റ് രൂപത്തില്‍ ആദ്യമായി അവതരിപ്പിച്ച സിയറയെ, 2025-ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രൊഡക്ഷന്‍ പതിപ്പായി പ്രദര്‍ശിപ്പിച്ചിരുന്നു.

Continue Reading

Auto

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്

Published

on

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമല്ലെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ മാറ്റം അറിയാന്‍ കഴിയും. ബിഎംഡബ്ല്യു ഇലക്ട്രിക് ഐഎക്‌സ്3 അവതരണത്തിനൊപ്പമാണ് പുതിയ ലോഗോയും കമ്പനി കൊണ്ടുവന്നത്.

ഒറ്റനോട്ടത്തില്‍, ബ്രാന്‍ഡിന്റെ ഇനീഷ്യലുകള്‍ക്കൊപ്പം കറുപ്പ് ലുക്കില്‍ നീലയും വെള്ളയും നിറങ്ങള്‍ പൊതിഞ്ഞ അതേ വൃത്താകൃതിയിലുള്ളതായി തോന്നുന്നു. കൂടുതല്‍ പരിശോധനയില്‍ ക്രോമിന്റെ ഉപയോഗം കുറച്ചതായി കാണാം. പ്രത്യേകിച്ചും, അകത്തെ ക്രോം റിംഗ് ഒഴിവാക്കിയിരിക്കുന്നു, ഇത് നീലയും വെള്ളയും കറുപ്പില്‍ നിന്ന് വേര്‍തിരിക്കുന്നു.

ലോഗോയിലെ അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റങ്ങള്‍ കാണാം. ഐഎക്‌സ്3 ഉള്‍പ്പെടെയുള്ള പുതിയ വാഹന നിരയ്ക്ക് ഇനി പുതിയ ലോഗോയായിരിക്കും ഉപയോഗിക്കുക. നേരത്തെയുണ്ടായിരുന്ന മോഡലുകളില്‍ പഴയ ലോഗോ തന്നെ തുടരും.

Continue Reading

Trending