നാഗ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഉടന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആര്‍.എസ്.എസ്. വേണ്ടിവന്നാല്‍ 1992 ആവര്‍ത്തിക്കുമെന്നും ആര്‍.എസ്.എസ് പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതുമായി നടന്ന കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ആര്‍.എസ്.എസ് പരാമര്‍ശം.

ക്ഷേത്ര നിര്‍മ്മാണത്തിന് ഉടനടി ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന് ആര്‍.എസ്.എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു. സുപ്രീംകോടതിവിധി ഇനിയും വൈകുന്നത് ഹൈന്ദവ വികാരത്തിനെതിരാണ്. ഓര്‍ഡിനന്‍സ് ഇറക്കാന്‍ നിയമതടസ്സമുണ്ട്. എന്നാലും കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം. ദീപാവലിക്ക് ശുഭവാര്‍ത്ത പ്രതീക്ഷിക്കുകയാണ്. ആവശ്യമെങ്കില്‍ 92 മോഡല്‍ പ്രക്ഷോഭത്തിനും ആര്‍.എസ്.എസ് തയ്യാറാണെന്നും ജോഷി പറഞ്ഞു.