Connect with us

More

ഐ.എസ് തലവന്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യ

Published

on

മോസ്‌കോ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മേയ് 28ന് ബഗാദാദി കൊല്ലപ്പെട്ടതായ വിവരമാണ് സൈന്യമാണ് പുറത്തുവിട്ടത്.

സിറിയയിലെ ഐഎസ് അധീന പ്രദേശങ്ങളില്‍ അര്‍ദ്ധരാത്രി റഷ്യന്‍ സൈന്യം നടത്തിയ പത്തു മിനിറ്റ് നേരത്തെ വ്യോമാക്രമണത്തിലാണ് ബഗ്ദാദി ഉള്‍പ്പെടെ 330ഓളം പേര്‍ മരിച്ചത്.
റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പത്രക്കുറിപ്പിലൂടെയാണ് വിവരം പുറത്തുവന്നത്.

baghdadi

എന്നാല്‍ സംഭവത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് യുഎസ് സഖ്യസേനയുടെ വക്താവ് അറിയിച്ചു. വാര്‍ത്തക്ക് സ്ഥിരീകരണമില്ലെന്നും വിഷയം പരിശോധിച്ചുവരികയാണെന്നും ഐഎസിനെതിരെ പൊരുതുന്ന കേണല്‍ ജോണ്‍ ഡോറിയാന്‍ പ്രതികരിച്ചു. അതേസമയം ബഗ്ദാദി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് സിറിയന്‍ സര്‍ക്കാരും സ്ഥിരീകരിച്ചിട്ടില്ല.

വടക്കന്‍ സിറിയയിലെ ഐഎസ് ആസ്ഥാനമായ റാഖയില്‍ നടന്ന ഐഎസ് സൈനിക യോഗത്തെ ലക്ഷ്യമിട്ടായിരുന്നു വ്യോമാകമണം. ഐഎസ് നേതൃത്വത്തിലെ പ്രമുഖര്‍ സംബന്ധിച്ച ഈ യോഗത്തില്‍ ബഗാദാദിയും പങ്കെടുത്തതായാണ് വിവരം. യോഗത്തിന് സുരക്ഷ നല്‍കിയ ഐ.എസിന്റെ 30 കമാന്‍ഡര്‍മാരും റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. കൊല്ലപ്പെട്ട 330 പേരില്‍ ബഗ്ദാദിയും ഉള്‍പ്പെട്ടതായ സംശയമാണ് റഷ്യന്‍ മന്ത്രാലയം പുറത്തുവിട്ടത്.

യുഎസ് വ്യോമാക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടതായ വാര്‍ത്ത മുന്‍പും പലവട്ടം പ്രചരിച്ചിരുന്നു. ബഗ്ദാദിക്കും മുതിര്‍ന്ന മൂന്നു നേതാക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കിയെന്നും ഗുരുതരാവസ്ഥയിലായ ബഗ്ദാദിയെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, 2014ലാണ് ഐഎസ് തലവന്‍ ബാഗ്ദാദിയുടെ ദൃശ്യങ്ങള്‍ അവസാനമായി പുറത്തുവന്നത്. കറുത്ത വസ്ത്രത്തില്‍ ഐഎസ് പോരാളികളെ അഭിസംബോധന ചെയ്യുന്ന ബാഗ്ദാദിയുടെ ദൃശ്യമാണ് പുറത്തുവന്നത്. എന്നാല്‍ ബഗ്ദാദി എവിടെയാണന്നതിനെ സംബന്ധിച്ച വ്യക്തമായ വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

More

ഇറച്ചിക്കടയിലെ കോഴിക്ക് നാലു കാല്; അത്ഭുതകോഴിയെ കാണാനും വാങ്ങാനും വൻ തിരക്ക്

Published

on

പാലക്കാട്: മണ്ണാർക്കാട് കോഴിക്കടയിൽ വിൽപ്പക്കെത്തിയ കോഴി ഏവർക്കും കൗതുകമായി. ഈ കോഴിക്ക് നാല് കാലുണ്ട് എന്നതായിരുന്നു കൗതുകത്തിന്‍റെ കാരണം. അത്ഭുതകോഴിയെ കാണാൻ നിരവധി പേർ മണ്ണാർക്കാട്ടെ കോഴി കടയിലെത്തി. മണ്ണാർക്കാട് അലിഫ് ചിക്കൻ സ്റ്റാളിലാണ് നാല് കാലുള്ള കോഴിയെ കാണാൻ ആളുകൾ എത്തിയത്.

രണ്ട് ദിവസം മുമ്പ് ഫാമിൽ നിന്ന് ഇറച്ചിക്കോഴികളെ കടയിലെത്തിച്ചിരുന്നു. ഇതിലൊന്നിനാണ് നാലു കാല്. സാധാരണയുള്ള രണ്ടു കാലുകളും പിൻവശത്തായി രണ്ടു കാലുകളുമാണ് കോഴിക്കുള്ളത്. ഈ അധിക കാലുകൾ പിറകിൽ തൂങ്ങിക്കിടക്കുകയാണ്. നാലുകാലുള്ള കോഴിക്ക് പലരും മോഹവിലയിട്ടു. എന്നാൽ, കോഴിയെ വിൽക്കേണ്ടെന്നും വളർത്താമെന്നുമാണ് കടയുടമകളായ ഷുക്കൂറും റിഷാദും തീരുമാനിച്ചത്.

 

Continue Reading

crime

കുഞ്ഞ്‌ ജനിച്ചതിന് ലഹരി പാർട്ടി; എംഡിഎംഎയും കഞ്ചാവുമായി 4 പേർ അറസ്റ്റിൽ

460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി

Published

on

തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിലായി. 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.

മൂന്നാം പ്രതി കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയായിരുന്നു നടത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരം എക്സൈസ് കമ്മിഷണർക്കായിരുന്നു ലഭിച്ചത്. തുടര്‍ന്ന് പത്തനാപുരത്തുനിന്നുള്ള എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

 

Continue Reading

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: 130 പേരെ അറസ്റ്റ് ചെയ്തു

28.81 ഗ്രാം MDMA, 14.689 കി.ഗ്രാം കഞ്ചാവ്, 92 കഞ്ചാവ് ബീഡി പിടികൂടി

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 25) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2572 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 122 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 130 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (28.81 ഗ്രാം), കഞ്ചാവ് (14.689 കി.ഗ്രാം), കഞ്ചാവ് ബീഡി (92 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Continue Reading

Trending