kerala

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണം -എസ്‌ഐടി

By webdesk18

December 30, 2025

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി എസ്‌ഐടി. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും രണ്ട് സിഐമാരെ ടീമില്‍ അധികമായി ഉള്‍പ്പെടുത്തണമെന്നുമാണ് ആവശ്യം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്നും അപേക്ഷയില്‍ പറയുന്നു.

അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്‌ഐടിയുടെ പ്രത്യേക അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. അതിനിടെ, പത്മകുമാറിനും ഗോവര്‍ദ്ധനും ജാമ്യം നല്‍കരുതെന്നും എസ്‌ഐടി ആവശ്യപ്പെട്ടു. ഇവരുടെ ജാമ്യപേക്ഷ എതിര്‍ത്തുകൊണ്ട് എസ്‌ഐടി റിപ്പോര്‍ട്ട് നല്‍കി. അന്തര്‍ സംസ്ഥാന ബന്ധം അടക്കം പരിശോധിക്കുകയാണ്. ഗോവര്‍ദ്ധന്‍ കേസിലെ പ്രധാന കണ്ണിയാണ്. ജാമ്യം നല്‍കിയാല്‍ കേസ് ആട്ടിമറിക്കപ്പെടും എന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.