സിഡ്‌നി: ക്രിക്കറ്റ് കളത്തില്‍ ചീത്ത വിളിച്ച് എതിരാളികളെ മാനസികമായി തളര്‍ത്തുന്നതില്‍ എക്കാലത്തും മുന്നില്‍ നിന്നവരാണ് ഓസീസ് താരങ്ങള്‍. 1990കളിലും 2000ലും ഇക്കാര്യത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന താരമാണ് ഓസീസ് പേസ് ബൗളറായ ഗ്ലെന്‍ മഗ്രാത്ത്. എന്നാല്‍ ക്രിക്കറ്റിലെ കളത്തിന് അകത്തും പുറത്തും മാന്യനായി അറിയപ്പെടുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ ചീത്ത വിളിച്ചിട്ടുണ്ടെന്നാണ് മഗ്രാത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.

എല്ലാ ടീമുകളും തെറിവിളിക്കാറുണ്ട്. എന്നാല്‍ ഓസീസ് ഇതു ചെയ്യുമ്പോള്‍ മാത്രം വാര്‍ത്തയാകുന്നുള്ളൂവെന്നും മഗ്രാത്ത് പറയുന്നു. മറ്റു ടീമുകള്‍ ഞങ്ങളെ തെറി വിളിക്കുമ്പോള്‍ ഞങ്ങള്‍ മിണ്ടാതിരിക്കുകയാണ് ചെയ്യാറ്. ഞങ്ങള്‍ വളരെ അഭിനിവേശത്തോടെയാണ് ക്രിക്കറ്റ് കളിക്കുന്നത്. ഗ്രൗണ്ടില്‍ തെറി വിളിക്കുമെങ്കിലും കളി കഴിയുമ്പോള്‍ അതെല്ലാം മറന്നിട്ടുണ്ടാകും. അത് ഓസ്‌ട്രേലിയയുടെ സംസ്‌കാരമാണെന്നും അദ്ദേഹം പറയുന്നു.