തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ ബിജെപി ഇല്ലാതാകുമെന്ന് രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ മല്‍സ്യത്തൊഴിലാളികളെ വഞ്ചിച്ചു. ഇന്ത്യയിലാകമാനം അഭിപ്രായ സര്‍വേകള്‍ തെറ്റിയ ചരിത്രമാണുള്ളതെന്നും സച്ചിന്‍ പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാണ് സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയത്. കെ.എസ് ശബരീനാഥന്‍, വീണ നായര്‍ തുടങ്ങിയ സ്ഥാനാര്‍ത്ഥികളുടെ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്ത് വോട്ടഭ്യര്‍ത്ഥിച്ചു.