ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും മത്സരരംഗത്തുണ്ടെന്ന് ഉറപ്പായതോടെ പാര്‍ട്ടി ക്യാമ്പുകള്‍ ഉണര്‍ന്നിരിക്കുകയാണ്.

അശോക് ഗെഹ്‌ലോട്ടാണ് താനും സച്ചിന്‍ പൈലറ്റും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ദൗസ മണ്ഡലത്തിലെ എം.പിയും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ ഹരീഷ് മീണ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.

ദൗസയില്‍ നിര്‍ണായക സ്വാധീനമുള്ള ഹരീഷ് മീണയുടെ കൂറുമാറ്റം ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.